‘എൽ.ഡി.എഫിന് പത്തല്ല, അതുക്ക് മേലെ’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

‘എൽ.ഡി.എഫിന് പത്തല്ല, അതുക്ക് മേലെ’

കണ്ണൂർ: 'ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ സർവരും വാഴുന്ന' നവോത്ഥാന കേരളത്തിന്റെ നിലനിൽപ്പിനായാണ് കേരളജനത വോട്ടുപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ വോട്ടർമാരായ യുവത കേരളത്തിന്റെ മഹദ്പാരമ്പര്യം സംരക്ഷിക്കാനുതകുംവിധം വിധിയെഴുത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കണ്ണൂർ പ്രസ് ക്ലബ്ബിൽ 'മീറ്റ് ദി പ്രസി'ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 10 സീറ്റ് കിട്ടുമോ എന്ന ചോദ്യത്തിന് 'അതുക്ക് മേലെ' എന്നായിരുന്നു മറുപടി. പ്രചാരണത്തിൽ സാധാരണയായി ഉന്നതനിലാവാരം പുലർത്തുന്ന കേരളത്തിലും അതിന് വിരുദ്ധമായ നീക്കം ഇത്തവണ ഉണ്ടായി. മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന തരത്തിൽ സംഘപരിവാർ പ്രചാരണം നടത്തി. ഉത്തരേന്ത്യയിൽ വംശഹത്യയ്ക്കും കലാപങ്ങൾക്കും നേതൃത്വം നൽകിയവരുടെ വക്താക്കൾ ഇവിടെ റോഡ്ഷോ നടത്തി. ആ സംസ്കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. അവിടങ്ങളിലെ തെറ്റായ കാര്യങ്ങൾ പകർത്താതിരിക്കാൻ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ മഹത്തായ നമ്മുടെ പാരമ്പര്യം നഷ്ടമാകുന്ന ആപത്കരമായ സാഹചര്യമാണുണ്ടാവുക-പിണറായി പറഞ്ഞു. ബി.ജെ.പി. ഇനിയൊരിക്കലും അധികാരത്തിൽ വരരുത്, കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വരണം, അതിന് പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം നല്ലനിലയിൽ വേണം. ബി.ജെ.പി. പ്രലോഭിപ്പിക്കുമ്പോൾ ഒപ്പം പോകാത്തവരെ വേണം ജയിപ്പിക്കാൻ- ഈ രാഷ്ട്രീയമാണ് എൽ.ഡി.എഫ്. പ്രചാരണവേദികളിൽ നിരത്തിയത്. വിശ്വാസികൾക്കെതിരാണ് കേരള സർക്കാർ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സംഘപരിവാർ ആവർത്തിക്കുന്ന നുണയാണ്. പലവട്ടം അതാവർത്തിച്ചാൽ സത്യമെന്ന് ആളുകൾ കരുതിക്കൊള്ളുമെന്ന ആശയിലാണത്. വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്തവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിച്ചായാലും ഭക്തർക്ക് സൗകര്യമൊരുക്കണമെന്ന് നരേന്ദ്രമോദി സർക്കാരാണ് കേരള സർക്കാരിനോട് രേഖാമൂലം നിർദേശിച്ചത്. കേന്ദ്രത്തിന് അതേ ചെയ്യാനാവൂ, കേരളത്തിന് അതനുസരിക്കാനേ പറ്റൂ. ശബരിമലയിൽ സമാധാനം പാലിക്കുന്നതിന് നിരോധനമടക്കമുള്ള നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് അയച്ച കത്തും മുഖ്യമന്ത്രി വായിച്ചുകേൾപ്പിച്ചു. വിശ്വാസമനുസരിച്ച് ജീവിക്കാൻ പൂർണസ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന സംസ്ഥാനമാണ് കേരളം. സംഘപരിവാർ മേധാവിത്വമുള്ള സംസ്ഥാനങ്ങളിലാണ് വിശ്വാസസ്വാതന്ത്ര്യം തടയുന്നത്. എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തിൽ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാനാവില്ല -പിണറായി പറഞ്ഞു. കേന്ദ്രത്തിൽ ബി.ജെ.പി.ക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് മാത്രമല്ലാതെ വരാനിരിക്കുന്ന സർക്കാരിന്റെ രൂപത്തെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല. ഏറ്റവുംവലിയ ഒറ്റക്കക്ഷിയുടെ നേതാവ് തന്നെ പ്രധാനമന്ത്രിയാകുമോ എന്നും പറയാനാവില്ല. പാർലമെന്റ് തിരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും. പൊതുമേഖലയുടെ വളർച്ച, ക്ഷേമപദ്ധതികൾ, വികസനമുന്നേറ്റം തുടങ്ങി കേരളത്തിൽ വിജയിച്ച ബദൽ തുടരുന്നതിന് ജനങ്ങൾ വോട്ട് ചെയ്യും. സംസ്ഥാന സർക്കാരിന് അനുകൂലമാണ് ജനവികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:cm pinarayi vijayan about loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2UNun1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages