ജനാധിപത്യത്തിന്റെ യഥാര്‍ഥശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം-നരേന്ദ്ര മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ജനാധിപത്യത്തിന്റെ യഥാര്‍ഥശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം-നരേന്ദ്ര മോദി

അഹമ്മദാബാദ്:ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്യുന്നതിന് മുമ്പ് ബിജെപി സ്ഥാനാർഥിയോടൊപ്പം മിനി റോഡ് ഷോയും മോദി നടത്തി. ജനങ്ങളുടെ യഥാർഥ ശക്തി വോട്ടവകാശത്തിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് പകരം തുറന്ന ജീപ്പിലെത്തിയ മോദി ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങി. ജനങ്ങൾക്ക് നേരെ കൈകൂപ്പിയും കൈവീശിയും നീങ്ങിയ അദ്ദേഹം അംഗരക്ഷകരുടെ അകമ്പടിയോടെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കുടുംബവും മോദിയെ അനുഗമിച്ചിരുന്നു. പോളിങ് ബൂത്തിലേക്ക് കയറുന്നതിന് മുമ്പും അദ്ദേഹം ജനങ്ങളെ കൈവീശിക്കാണിച്ചു. അനുയായികളുടെ ജയ് വിളികൾക്കിടയിലൂടെയാണ് അദ്ദേഹം മാധ്യമപ്രവർത്തരോട് സംസാരിച്ചത്.സ്വന്തം നാട്ടിൽ വോട്ട് ചെയ്ത് കടമ നിർവഹിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. കുംഭമേളയ്ക്കെത്തി ഗംഗാനദിയിൽ മുങ്ങിനിവരുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് വോട്ട് ചെയ്തിറങ്ങിയപ്പോൾ തനിക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Image:Twitter@narendramodi വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിയടയാളം പുരണ്ട ചൂണ്ടുവിരൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം പുറത്തേക്ക് വന്നത്. പാർട്ടി സ്ഥാനാർഥി ഹസ്മുഖ്ഭായി സോമഭായി പട്ടേലിനോടൊപ്പം ബിജെപിയുടെ കൊടിത്തോരണങ്ങൾ നിറഞ്ഞ വീഥികളിലൂടെ അദ്ദേഹം മടങ്ങി. ഓരോരുത്തരുടേയും വോട്ടവകാശം വിലപ്പെട്ടതാണെന്നും വരും കൊല്ലങ്ങളിൽ രാജ്യത്തിന്റെ ഗതി നിർണയിക്കുന്നത് ഓരോ പൗരനും രേഖപ്പെടുത്തുന്ന സമ്മതിദാനമാണെന്നും തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പോളിങ് ശതമാനം റെക്കോർഡ് നില രേഖപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെട്വിറ്റർ പേജിലൂടെ മോദി പറഞ്ഞിരുന്നു. Urging all those voting in today's Third Phase of the 2019 Lok Sabha elections to do so in record numbers. Your vote is precious and will shape the direction our nation takes in the years to come. I'll be voting in Ahmedabad in a short while from now. — Chowkidar Narendra Modi (@narendramodi) April 23, 2019 ഗാന്ധിനഗറിൽ താമസിക്കുന്ന മാതാവ് ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് 25 കിലോമീറ്റർ അകലെയുള്ള പോളിങ് ബുത്തിലെത്തി മോദി വോട്ട് രേഖപ്പെടുത്തിയത്. Content Highlights: PM casting his vote In Ahmedabad, Lok Sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Dro7lC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages