സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; അമൃത്സറില്‍ മത്സരിച്ചേക്കും? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; അമൃത്സറില്‍ മത്സരിച്ചേക്കും?

മുംബൈ: ബോളിവുഡ് നടൻ സണ്ണി ഡിയോളും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തി. പൂണെ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ബി.ജെ.പി. നേതാവ് യോഗേഷ് ഗോഖെവാലെ സ്ഥിരീകരിച്ചു. അതേസമയം, അമിത് ഷായും സണ്ണി ഡിയോളും എന്തുവിഷയമാണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കാൻ യോഗേഷ് ഗോഖെവാലെ വിസമ്മതിച്ചു. കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും അവർ സംസാരിച്ച വിഷയം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ അമൃത്സർ ലോക്സഭ മണ്ഡലത്തിൽ സണ്ണി ഡിയോൾ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായും ബോളിവുഡ് താരവും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞതവണ അരുൺ ജെയ്റ്റ്ലിയായിരുന്നു അമൃത്സറിൽ ബി.ജെ.പി. സ്ഥാനാർഥി. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. Content Highlights:bjp president amit shah meets bollywood actor sunny deol in pune


from mathrubhumi.latestnews.rssfeed http://bit.ly/2ZqW1QQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages