കെ. സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധിയെന്ന് അമിത് ഷാ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

കെ. സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധിയെന്ന് അമിത് ഷാ

പത്തനംതിട്ട: എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ വിശ്വാസികളുടെ പ്രതിനിധിയെന്ന്ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പത്തനംതിട്ടയിൽ നടന്ന എൻഡിഎയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമർശം. കനത്ത മഴയെ തുടർന്ന് റോഡ് ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. ഇതേതുടർന്നാണ്വാഹനത്തിൽ നിന്ന് പ്രവർത്തകരെ അമിത ഷാ അഭിസംബോധന ചെയ്ത്. ശബരിമലയിൽ തന്നെയാണ് എൻഡിഎ ഊന്നൽ നൽകുന്നതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. സുരേന്ദ്രൻ ബിജെപിയുടേതല്ല ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സ്ഥാനാർഥിയെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. വിശ്വാസ സംരക്ഷണത്തിനുള്ള സ്ഥാനാർഥിയാണ് സുരേന്ദ്രനെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു. ചുരുക്കം ചില വാക്കുകൾ മാത്രമാണ് അദ്ദേഹം സംസാരിച്ചത്. മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പത്തനംതിട്ടയിൽ ബിജെപി അധ്യക്ഷന്റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനും വൈകിയാണ് അമിത് ഷാ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലെത്തിയത്. വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ജനറൽ ആശുപത്രി ജങ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. അരമണിക്കുറിന് ശേഷം പുതിയ ബസ്റ്റാൻഡിന് സമീപമുള്ള സമ്മേളന സ്ഥലത്തേക്ക് എത്തുന്ന തരത്തിലാണ് റോഡ് ഷോ ആസൂത്രണം ചെയ്തത്. എന്നാൽ പ്രവർത്തകരുടെ വലിയ തോതിലുള്ള തിരക്ക് കാരണം അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് പതുക്കെ മാത്രമേ സഞ്ചരിക്കാനായുള്ളു. പ്രവർത്തകരെ അഭിസംബോധന ചെയ്തതിന് ശേഷം അമിത് ഷാ ആലപ്പുഴയിലേക്ക് മടങ്ങി. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ക്രിക്കറ്റ് താരം ശ്രീശാന്ത്, മുൻ വനിതാ കമ്മീഷൻ അംഗം പ്രമീളാ ദേവി, അടുത്തിടെ എൻഡിഎയുടെ ഭാഗമായ ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു. BJP President Amit Shah holds a roadshow in Pathanamthitta, Kerala. #LokSabhaElections2019 pic.twitter.com/RChH3X98J7 — ANI (@ANI) April 20, 2019 Content Highlights:K Surendran Ayyappa devotees representative say Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2Xtky6a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages