മുതിർന്ന പെൺകുട്ടികളുമായി സമ്മതത്തോടെയുള്ള ബന്ധം: ‘പോക്സോ’യിൽ ഇളവുവേണമെന്ന് മദ്രാസ് ഹൈക്കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

മുതിർന്ന പെൺകുട്ടികളുമായി സമ്മതത്തോടെയുള്ള ബന്ധം: ‘പോക്സോ’യിൽ ഇളവുവേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സമ്മതത്തോടെ ലൈംഗികബന്ധത്തിനു മുതിരുന്ന സംഭവങ്ങളിൽ പങ്കാളിയെ ബാലപീഡന നിരോധന(പോക്സോ) നിയമപ്രകാരമുള്ള കടുത്തശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചു. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇരുപത്തൊന്നുകാരനെ കുറ്റവിമുക്തനാക്കി ജസ്റ്റിസ് വി. പാർഥിപനാണ് 'പോക്സോ' നിയമത്തിൽ ഇളവനുവദിക്കാൻ സർക്കാരിനു നിർദേശം നൽകിയത്. യുവാവിനൊപ്പം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടുകയായിരുന്നെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് യുവാവിനെ ശിക്ഷയിൽനിന്നൊഴിവാക്കിയത്. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹംകഴിക്കുകയും ശാരീരികബന്ധത്തിൽ ഏർപ്പെടുകയുംചെയ്തെന്നാണ് കേസ്. എന്നാൽ പെൺകുട്ടി പരാതി നിഷേധിച്ചതോടെയാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്. തന്നെക്കാൾ ഏറെ പ്രായക്കൂടുതലുള്ള ആളാണെങ്കിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നു മൊഴിനൽകാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ഇടയുണ്ടെന്നു കോടതി നിരീക്ഷിച്ചു. 16 വയസ്സു കഴിഞ്ഞതും 18 തികയാത്തതുമായ പെൺകുട്ടികളും രണ്ടോ മൂന്നോ വർഷത്തിന്റെ പ്രായക്കൂടുതലുള്ള ആൺകുട്ടികളും തമ്മിലുളള ബന്ധം സ്വാഭാവികവും പലപ്പോഴും പരസ്പരസമ്മതത്തോടെയുമാവാമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ലൈംഗികബന്ധത്തിന് സമ്മതം നൽകാവുന്ന മാനസികവും ശാരീരികവുമായ പക്വത പെൺകുട്ടിക്കുണ്ടെങ്കിൽ 18 വയസ്സ് പൂർത്തിയായില്ലെന്ന കാരണംപറഞ്ഞ് 'പോക്സോ' നിയമം ചുമത്തുന്നത് ശരിയായ രീതിയല്ലെന്നും നിരീക്ഷിച്ചു. content highlights:Age of consent should be lowered to 16, observes Madras High Court


from mathrubhumi.latestnews.rssfeed http://bit.ly/2UFexS1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages