കുളിമുറിയിൽ കുടുങ്ങിയ കുട്ടി അഞ്ചുദിവസം വെള്ളം കുടിച്ച് ജീവൻ നിലനിർത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

കുളിമുറിയിൽ കുടുങ്ങിയ കുട്ടി അഞ്ചുദിവസം വെള്ളം കുടിച്ച് ജീവൻ നിലനിർത്തി

ഹൈദരാബാദ്: അയൽവീട്ടിലെ കുളിമുറിയിൽ കുടുങ്ങിയ ഏഴുവയസ്സുകാരി വെള്ളം മാത്രം കുടിച്ച് അഞ്ചുദിവസം ജീവൻനിലനിർത്തി. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മഖ്താലിലാണു സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയായ കുറവാകച്ചേരി അഖിലയാണ് അസാധാരണമായ ഈ സാഹചര്യത്തെ അതിജീവിച്ചത്. ഈ മാസം 20-ന് വീടിനടുത്തുള്ള കെട്ടിടത്തിനുമുകളിൽ കളിക്കുമ്പോഴാണ് അഖില കുളിമുറിയിൽ വീണതെന്നു പോലീസ് പറഞ്ഞു. കെട്ടിടത്തിനു മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെയാണ് വീണത്. രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ കുളിമുറി പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. കുട്ടിയെ കാണാഞ്ഞ് അച്ഛനമ്മമാർ പോലീസിൽ പരാതി നൽകി. പോലീസ് പ്രത്യേകസംഘമുണ്ടാക്കി അയൽ ജില്ലകളിലുൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഹൈദരാബാദിലായിരുന്ന അയൽവാസി തിരിച്ചെത്തി കുളിമുറി തുറന്നപ്പോഴാണ് ക്ഷീണിതയായി പേടിച്ചരണ്ടു കിടക്കുന്ന കുട്ടിയെ കണ്ടത്. അദ്ദേഹം അയൽവാസികളെ അറിയിക്കുകയും കുട്ടി അഖിലയാണെന്നു തിരിച്ചറിയുകയും ചെയ്തു. കുളിമുറിയിലെ വെള്ളംമാത്രം കുടിച്ചാണ് കുട്ടി ജീവൻ നിലനിർത്തിയത്. മിണ്ടാൻപോലും സാധിക്കാത്തവിധം അവശയായ കുട്ടി ആശുപത്രിയിലാണ്. content highlights:Girl falls into neighbours bathroom, survives on water for 4


from mathrubhumi.latestnews.rssfeed http://bit.ly/2IMdcY8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages