നാളെ വിദ്യാലയങ്ങൾക്കുമാത്രം അവധി; സർക്കാർ ഓഫീസുകൾക്ക് അവധിയില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

നാളെ വിദ്യാലയങ്ങൾക്കുമാത്രം അവധി; സർക്കാർ ഓഫീസുകൾക്ക് അവധിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചതനുസരിച്ചാണ് വിദ്യാലയങ്ങൾക്ക് അവധി നൽകുന്നത്. എന്നാൽ, തിങ്കളാഴ്ച സർക്കാർ ഓഫീസുകൾക്കും അവധി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചെങ്കിലും അവധി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് തുടർച്ചയായ അവധിക്കിടയിൽ തിരഞ്ഞെടുപ്പ് തലേന്നുമാത്രം പ്രവൃത്തിദിനമായാൽ പോളിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർതന്നെയാണ് അവധി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് അനുമതി തേടിയത്. തിങ്കളാഴ്ച പ്രവൃത്തിദിനമായാൽ നാട്ടിലേക്ക് മടങ്ങിയവർ വോട്ടുചെയ്യാതെ ജോലിസ്ഥലത്തേക്ക് പോകാനിടയുണ്ടെന്നും ആശങ്കയുണ്ടായി. കമ്മിഷൻ അനുവദിച്ചെങ്കിലും ആ നിർദേശം സർക്കാർ വേണ്ടെന്നുവെച്ചു. ഭൂരിപക്ഷം വിദ്യാലയങ്ങളും പോളിങ് സ്റ്റേഷനുകളായതിനാലും വിദ്യാർഥികൾക്ക് നാട്ടിലേക്കുപോയി വോട്ടുചെയ്യാനുമാണ് തിരഞ്ഞെടുപ്പ് തലേന്നും അവധി നൽകാൻ കമ്മിഷൻ നിർദേശിച്ചത്. Content highlights:Monday is holiday for educational institutions


from mathrubhumi.latestnews.rssfeed http://bit.ly/2ZyDgeC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages