പ്രചാരണം തീർന്നു; നാളെ വിധിയെഴുത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

പ്രചാരണം തീർന്നു; നാളെ വിധിയെഴുത്ത്

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. അവസാന തന്ത്രങ്ങളുമായി നിശ്ശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ് തിങ്കളാഴ്ച. പതിനേഴാം പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളം ചൊവ്വാഴ്ച വിധിയെഴുതും. പിന്നീട് ഒരുമാസത്തേക്ക് ജനവിധിയറിയാനുള്ള കാത്തുനിൽപ്പ്. മേയ് 23-നാണ് വോട്ടെണ്ണൽ. നിർണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്യധികം വാശിയേറിയ പോരാട്ടത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും. കൊടുംചൂടിലും സജീവമായിരുന്ന പ്രചാരണത്തിന്റെ തീക്ഷ്ണതയെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു അവസാന മണിക്കൂറുകളിലെ ആവേശം. ഞായറാഴ്ച ഗ്രാമ, നരഗവീഥികളെ ഇളക്കിമറിച്ച് പ്രചാരണം സമാപിച്ചപ്പോൾ അണപൊട്ടിയ ആവേശം പലേടത്തും സംഘർഷത്തിനു കാരണമായി. പല പ്രശ്നങ്ങൾ ഉന്നയിച്ചുതുടങ്ങിയ പ്രചാരണം ശബരിമല പ്രശ്നത്തെച്ചൊല്ലിയുള്ള വാഗ്വാദങ്ങളിലാണ് അവസാനിച്ചത്. പല മാധ്യമങ്ങളുടെയും ഏജൻസികളുടെയും അഭിപ്രായസർവേകളും അവസാനഘട്ടത്തിൽ പ്രചാരണ വിഷയമായത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്രചാരണം അവസാനിക്കുമ്പോൾ പ്രതീക്ഷകളിലും അവകാശവാദങ്ങളിലും മുന്നണികളൊന്നും പിന്നിലല്ല. മൂന്നുമുന്നണികൾക്കും പലവിധത്തിൽ അഗ്നിപരീക്ഷയാണ് ഈ തിരഞ്ഞെടുപ്പ്. Content Highlights:loksabha election 2019; kerala going to polling booth on tuesday


from mathrubhumi.latestnews.rssfeed http://bit.ly/2UL7vQw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages