ഇടതിന് മറുപടിയായി സുരേഷ് ഗോപിയുടെ ‘ആക്‌ഷൻ’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ഇടതിന് മറുപടിയായി സുരേഷ് ഗോപിയുടെ ‘ആക്‌ഷൻ’

തൃശ്ശൂർ: പ്രചാരണ സമാപനത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർക്ക് മറുപടിയായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയുടെ 'ഷിറ്റ്' ആക്ഷൻ. കോർപ്പറേഷൻ ഓഫീസിനുമുന്നിലെ റോഡിലായിരുന്നു കമ്മിഷണർ സിനിമയിലെ പ്രശസ്തമായ 'ഷിറ്റ്' ആക്ഷന്റെ പ്രകടനമുണ്ടായത്. റോഡിന്റെ ആദ്യപകുതി എൻ.ഡി.എ.യ്ക്കും മറുപകുതി എൽ.ഡി.എഫിനും കലാശക്കൊട്ടിന് പോലീസ് അനുവദിച്ചിരുന്നു. സ്ഥാനാർഥിയായി സുരേഷ്ഗോപി മാത്രമേ തൃശ്ശൂരിലുണ്ടായിരുന്നുള്ളൂ. അഞ്ചേമുക്കാലോടെയാണ് സുരേഷ് ഗോപിക്ക് എതിരേനിന്ന എൽ.ഡി.എഫ്. പ്രവർത്തകർ അദ്ദേഹത്തെ നോക്കി താളത്തിനൊപ്പിച്ച് 'ഷിറ്റ്' ആംഗ്യം കാണിച്ചത്. തലയാട്ടി കൈമടക്കി സ്ഥാനാർഥിയുടെ മറു'ഷിറ്റ്' ഉടൻ വന്നു. രണ്ടു മിനിറ്റോളം ഇരുകൂട്ടരും പ്രയോഗം തുടർന്നു. സ്ഥാനാർഥിയുടെ വാഹനത്തിൽ ഭാര്യ രാധികയും മകൻ ഗോകുലും ഉണ്ടായിരുന്നു. Content Highlights:suresh gopis road show in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2UOtG8r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages