അനില്‍ അംബാനിയുടെ കമ്പനിക്ക് നികുതിയിളവ്; റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

അനില്‍ അംബാനിയുടെ കമ്പനിക്ക് നികുതിയിളവ്; റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ നികുതിയിളവ് നൽകിയെന്ന റിപ്പോർട്ടുകളും റഫാൽ ഇടപാടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസർക്കാർ. റഫാൽ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. റഫാൽ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നൽകിയെന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ മോൺഡെ യുടെ റിപ്പോർട്ട്. 151ദശലക്ഷം യൂറോയാണ് നികുതി ഇനത്തിൽ ഈ കമ്പനി നൽകാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനിൽ അംബാനിയുടെ കമ്പനി ഫ്രാൻസിൽ അന്വേഷണം നേരിടുന്ന സമയത്താണ് റഫാൽ ഇടപാട് നടന്നതെന്നും ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിലയൻസിന്റെ പേരിൽ ഫ്രാൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ് എന്ന പേരിലുള്ള കമ്പനിക്ക് നികുതിയിളവ് നൽകിയതും റഫാൽ കരാറും തമ്മിൽ ബന്ധമില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇത്തരം റിപ്പോർട്ടുകൾ തെറ്റായ സന്ദേശം നൽകാനുള്ള ശ്രമമാണെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. Content Highlights:rafale deal and tax evasion for reliance company in france, defence ministry rejected reports


from mathrubhumi.latestnews.rssfeed http://bit.ly/2Dax56Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages