'മന്ദബുദ്ധികള്‍ ജനങ്ങളെ മണ്ടന്മാരാക്കുന്നു'; ട്രോളന്മാരോട് പോയി വാഴ നടാന്‍ പറഞ്ഞ് കണ്ണന്താനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

'മന്ദബുദ്ധികള്‍ ജനങ്ങളെ മണ്ടന്മാരാക്കുന്നു'; ട്രോളന്മാരോട് പോയി വാഴ നടാന്‍ പറഞ്ഞ് കണ്ണന്താനം

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ഏറ്റവും ട്രോളുകൾക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാവാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയായ അൽഫോൻസ് കണ്ണന്താനം. കണ്ണന്താനത്തിന്റെ ഓരോ പ്രവൃത്തിയും ട്രോളുകളായി മാറാറുണ്ട്. തന്നെ ട്രോളുന്ന ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്താനം. പ്രചരണത്തിനിടെ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. തന്നെ കുറിച്ച് നെഗറ്റീവ് കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ കണ്ണന്താനം മറ്റൊന്നും ചെയ്യാനില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ചു. "കോടതിയിൽ കയറി വോട്ട് ചോദിച്ച സംഭവമാണ് ഒന്ന്. കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോൾ മാത്രമാണ്. താൻ 10.50 ന് കോടതിയിൽ കയറി 10.55 ന് പുറത്തിറങ്ങി. ഇതൊക്കെ ചില മന്ദബുദ്ധികളായ ആളുകൾ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചെയ്യുന്നതാണ്. പ്രളയ ക്യാമ്പിൽ കയറി അവരുടെ കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ കൂടെ കിടക്കാനും ധൈര്യമുള്ള ഏക മന്ത്രി താനായിരുന്നു. പോയി പട്ടം പറപ്പിക്കൂ മക്കളെ... വിമാനത്താവളത്തിൽ നിന്ന് വന്നപ്പോൾ ഞാൻ ആർക്കോ കൈ കൊടുത്ത് വോട്ട് ചോദിച്ചിരുന്നു. ഡൽഹിയിൽ നിന്ന് വരുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു എന്നൊക്കെ പറയുന്നത് എന്തൊരു മന്ദബുദ്ധികളുടെ ചിന്തയാണ്.. ഇവരെ പറ്റി എന്ത് പറയാനാണ്. ഇത്തരത്തിൽ ഒരു പണിയും ഇല്ലാത്തവർ പോയി എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യട്ടെ.. ഒന്ന് ചിരിച്ചെങ്കിലും കാണിക്കു.. അത് അവരുടെ ആത്മാവിന് നല്ലതാണ്.", കണ്ണന്താനം ട്രോളുകളോടുള്ള ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് സംസാരിച്ചു. "ഈ നാട് ഇടതും വലതും ഭരിച്ച് കൊളമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പുറത്തേക്ക് പോവുകയാണ്. രാവിലെ ഈ ചെറുപ്പക്കാർ എഴുന്നേറ്റ് വരുന്നത് വലിയ അരിശത്തോട് കൂടിയാണ്. അപ്പോൾ ആരെയെങ്കിലും വധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനാലാണ് ഫെയ്ബുക്കിലൊക്കെ ഈ നുണകളൊക്കെ പറഞ്ഞ് ഇതൊക്കെ ചെയ്യുന്നതെന്നും കണ്ണന്താനം പറഞ്ഞു. "പട്ടാളക്കാരൻ മരിച്ചിടത്ത് താൻ പത്ത് മണിക്കൂർ ഉണ്ടായിരുന്നു. താനും കളക്ടറും എസ്.പിയുമെല്ലാമാണ് അവിടെ വന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിച്ചത്. ആരോ തന്റെ പടമെടുത്ത് കൈ മുറിച്ച് കളഞ്ഞ് സെൽഫി എടുത്തെന്ന് പ്രചാരണം നടത്തി. ടൈം മാസികയുടെ കവറിൽ വന്ന ലോകത്തിലെ നൂറ് നേതാക്കന്മാരുടെ പട്ടികയിൽ ഉള്ളയാളാ ഞാൻ.അപ്പോൾ എന്റെ പടം എടുത്തുവെച്ചു എന്നായി.കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്.അതുകൊണ്ട് ഇവരർക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാൽ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം", കണ്ണന്താനം ഉപദേശിച്ചു. content highlights:Alphons Kannanthanam, BJP, NDA,trolls, Eranakulam


from mathrubhumi.latestnews.rssfeed http://bit.ly/2UXhUrH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages