തൊഴിലുറപ്പിന്റെ ഗ്ലാമർ കുറയുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

തൊഴിലുറപ്പിന്റെ ഗ്ലാമർ കുറയുന്നു

മാങ്കുളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 തൊഴിൽദിനങ്ങൾ നൽകുന്നതിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ പിറകിൽ. ജനസംഖ്യയുടെയും ഒരോ വർഷവും അനുവദിച്ച തൊഴിൽദിനങ്ങളുടെയും എണ്ണം കണക്കിലെടുത്താൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പദ്ധതി നല്ലരീതിയിൽ നടത്തുന്നില്ലെന്ന് കണക്കുകൾ പറയുന്നു. ഉത്തർപ്രദേശ്, തമിഴ്നാട്, ബിഹാർ, മധ്യപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻതോതിൽ തൊഴിൽദിനങ്ങൾ അനുവദിച്ചിട്ടും 100 തൊഴിൽദിനങ്ങളുടെ കാര്യത്തിൽ പ്രകടനം വളരെ മോശമാണ്. എന്നാൽ, ജനസംഖ്യയും തൊഴിൽദിനങ്ങളും കുറവുള്ള കേരളത്തിന് ദേശീയതലത്തിൽ നാലാം സ്ഥാനമുണ്ട്്. 100 തൊഴിൽദിനങ്ങൾ നൽകിയതിൽ ഏറ്റവും മുന്നിൽ പശ്ചിമ ബംഗാളാണ്. 13.38 ലക്ഷം കുടുംബങ്ങൾക്ക്്് 2018-19 വർഷത്തിൽ 100 തൊഴിൽദിനങ്ങൾ നൽകി. 28കോടി തൊഴിൽദിനങ്ങളാണ് ഇവിടെ അനുവദിച്ചിരുന്നത്. തൊട്ടുപിന്നിൽ ആന്ധ്രപ്രദേശ് ആണ്, 8.09ലക്ഷം കുടുംബങ്ങൾക്ക് (20കോടി തൊഴിൽദിനങ്ങൾ), രാജസ്ഥാൻ 5.80 ലക്ഷം (25കോടി തൊഴിൽദിനങ്ങൾ) എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. നാലാം സ്ഥാനത്തുള്ള കേരളം 4.41 ലക്ഷം കുടുംബങ്ങൾക്ക്്് 100 തൊഴിൽദിനങ്ങൾ നൽകി. വെറും ഏഴുകോടി തൊഴിൽദിനങ്ങളാണ് കേരളത്തിന് അനുവദിച്ചിരുന്നത്. തൊഴിൽദിനങ്ങളുടെ എണ്ണം പരിഗണിച്ചാൽ കേരളത്തിന്റെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് പറയാം. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 20കോടി തൊഴിൽദിനങ്ങൾ അനുവദിച്ചപ്പോൾ 100 തൊഴിൽ ദിനങ്ങൾ നൽകിയത് 72,252 കുടുംബങ്ങൾക്കു മാത്രമാണ്. തമിഴ്നാട്ടിന് 25 കോടി തൊഴിൽദിനങ്ങൾ അനുവദിച്ചപ്പോൾ 100 തൊഴിൽദിനങ്ങൾ നൽകിയത് 2.59ലക്ഷം കുടുംബങ്ങൾക്കാണ്. മധ്യപ്രദേശിൽ 20കോടി തൊഴിൽദിനങ്ങൾ അനുവദിച്ചപ്പോൾ 76,716 കുടുംബങ്ങൾക്ക്്് മാത്രമാണ് 100 തൊഴിൽദിനങ്ങൾ നൽകിയത്. ബിഹാറിൽ 14കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചെങ്കിലും വെറും 24,555 കുടുംബങ്ങൾക്ക്്് മാത്രമാണ് 100 തൊഴിൽദിനങ്ങൾ നൽകിയത്. തെലുങ്കാന 2.10ലക്ഷം (13കോടി തൊഴിൽദിനങ്ങൾ), മഹാരാഷ്ട്ര 1.92ലക്ഷം (ഒൻപത് കോടി തൊഴിൽദിനങ്ങൾ), ഒഡീഷ 47,254 (9.5കോടി തൊഴിൽദിനങ്ങൾ), കർണാടക 2.12ലക്ഷം (10കോടി), ഗുജറാത്ത്് 33928 (4.2കോടി) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളുടെ പ്രവർത്തനം. ഓരോ സംസ്ഥാനങ്ങളുടെയും പ്രവർത്തനം വിലയിരുത്തിയാൽ തൊഴിലുറപ്പു പദ്ധതിയുടെ ആകർഷണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. Content Highlights:MGNREG people cant get more employment


from mathrubhumi.latestnews.rssfeed http://bit.ly/2UvzrYt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages