ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത് പരിഗണനയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത് പരിഗണനയിൽ

ആലപ്പുഴ: രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം അഞ്ചുദിവസമാക്കുന്നത് അഖിലേന്ത്യാതലത്തിലുള്ള ബാങ്കേഴ്സ് സമിതിയുടെ പരിഗണനയിൽ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന. എസ്.ബി.ഐ. ഉൾപ്പെടെ പ്രമുഖ ബാങ്കുകൾക്കെല്ലാം ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. എ.ടി.എമ്മും ഇ-ട്രാൻസ്ഫർ ഉൾപ്പെടെയുള്ള ഡിജിറ്റൽ സമാന്തര സംവിധാനങ്ങൾ ശക്തമായതിനാൽ ഇക്കാര്യത്തിൽ പ്രശ്നമില്ലെന്ന നിലപാടാണ് ബാങ്കുകൾക്കുമുള്ളത്. റിസർവ് ബാങ്കിന്റെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാണ്. അന്താരാഷ്ട്രതലത്തിലും ബാങ്കുകളുടെ പ്രവർത്തനം അഞ്ചുദിവസമാണ്. മാത്രമല്ല ശനിയും ഞായറും വിദേശവ്യാപാരമില്ല. ഇതെല്ലാം അവധി അനുവദിക്കുന്നതിന് അനുകൂല സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ പച്ചക്കൊടി കാണിച്ചിട്ടില്ല. ബാങ്കിങ് മേഖലയുടെ പ്രവർത്തനം കുറച്ചാൽ ജനജീവിത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇ-ട്രാൻസ്ഫർ, എ.ടി.എം. എന്നിവ കൈകാര്യംചെയ്യുന്നതിൽപ്പോലും ജനങ്ങൾ വേണ്ടത്ര സജ്ജരായിട്ടില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. സമാന്തരസംവിധാനങ്ങളെ പരമാവധി വളർത്താൻ അവധി സഹായിക്കുമെന്ന വാദവും സർക്കാരിന് മുന്നിലുണ്ട്. ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തിയാക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകൾ ഒട്ടേറെത്തവണ അഖിലേന്ത്യാ ബാങ്കിങ് സമിതിക്ക് നിവേദനം നല്കിയിരുന്നു. കൂടാതെ ബാങ്ക് മാനേജ്മെന്റുകൾക്ക് പ്രത്യേകം നിവേദനവും നല്കി. ജീവനക്കാർക്കുണ്ടാകുന്ന സമ്മർദം, ജോലിഭാരം എന്നിവ കണക്കിലെടുത്താണ് പ്രധാനമായും ഇത്. നിലവിൽ രണ്ടാം ശനിയാഴ്ചയും മാസാവസാനത്തെ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ചർച്ചകളിൽ ഉന്നയിക്കും ജീവനക്കാരുടെ ശമ്പളവർധനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അവധിക്കാര്യം ഉന്നയിക്കും. ആഴ്ചയിൽ അഞ്ചു ദിവസമാക്കുമ്പോൾ ഇടപാടുസമയം കൂട്ടുന്നതിലും പ്രശ്നമില്ല. -സി.ജെ. നന്ദകുമാർ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ദേശീയ പ്രസിഡന്റ് Content Highlights:Bank Working Days


from mathrubhumi.latestnews.rssfeed http://bit.ly/2J0GEco
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages