മസാല ബോണ്ടിനുപിന്നിൽ അഴിമതിയെന്ന്; ചോദ്യങ്ങളുമായി ചെന്നിത്തല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

മസാല ബോണ്ടിനുപിന്നിൽ അഴിമതിയെന്ന്; ചോദ്യങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ടുകളുടെ മറവിൽ സർക്കാരും ഒരു വിദേശ കമ്പനിയും ചേർന്ന് അഴിമതി നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടപാടുമായി ബന്ധപ്പെട്ട് താൻ ഉന്നയിക്കുന്ന എട്ട് ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യങ്ങൾ 1. മസാല ബോണ്ടുകൾ കൊള്ളപ്പലിശയ്ക്ക് വിൽക്കുന്നതിനു മുമ്പ് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിരുന്നോ? 2. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചനടത്താൻ തിരുവനന്തപുരത്തെത്തിയ കനേഡിയൻ പ്രതിനിധികൾ ആരൊക്കെയാണ്. അവർക്ക് ലാവ്ലിൻ കമ്പനിയുമായി ബന്ധമുണ്ടോ? 3. സി.ഡി.പി.ക്യു.വിന് നൽകേണ്ട കൊള്ളപ്പലിശയായ 9.72 ശതമാനം നിശ്ചയിച്ചത് ആരാണ്? ഇങ്ങനെ നിശ്ചയിക്കാൻ സർക്കാരിന്റെ അനുമതിയുണ്ടായിരുന്നോ? 4. മറ്റു സ്ഥാപനങ്ങളെല്ലാം ശരാശരി 7.2 ശതമാനം പലിശയ്ക്ക് മസാല ബോണ്ടിറക്കിയപ്പോൾ കിഫ്ബി 9.72 ശതമാനം നൽകാൻ തിരുമാനിച്ചതിന്റെ സാഹചര്യമെന്താണ്? 5. എസ്.എൻ.സി. ലാവ്ലിൻ കമ്പനിയുമായി ഔദ്യോഗിക തലത്തിൽ ബന്ധമുള്ളവർക്ക് (ഡയറക്ടർമാർ, വൈസ് പ്രസിഡന്റുമാർ, ഓഹരികൾ കൈവശംവെച്ചിരിക്കുന്നവർ) സി.ഡി.പി.ക്യു.വുമായി ബന്ധമുണ്ടോ? 6. മസാല ബോണ്ടുകൾ ഇറക്കുന്നതിന് മുമ്പ് കിഫ്ബിക്കായി ആഭ്യന്തര മാർഗങ്ങൾ സർക്കാർ തേടിയിരുന്നോ? 7. റേറ്റിങ് കുറവായ കമ്പനികൾ മസാല ബോണ്ടുകളിറക്കുമ്പോൾ കൂടുതൽ പലിശ കൊടുക്കേണ്ടി വരിക സ്വാഭാവികമാണെങ്കിൽ മസാല ബോണ്ടിന് പകരം മറ്റു ധനാഗമ മാർഗങ്ങൾ തേടാതിരുന്നത് എന്തുകൊണ്ടാണ്? 8. എസ്.എൻ.സി. ലാവ്ലിൻ കമ്പനിയുടെ പ്രതിനിധികളെ കേരളത്തിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുമ്പോൾ ആ കമ്പനിയുമായി അടുത്ത് ബന്ധമുള്ള ഒരു കമ്പനിയുമായി സർക്കാർ ഇടപാട് നടത്തുന്നത് ശരിയാണോ? കനത്ത പലിശയ്ക്ക് പണമെടുത്തതിനാൽ 2150 കോടി രൂപയ്ക്ക് പകരം 7373 കോടി രൂപ സർക്കാർ തിരിച്ചടയ്ക്കേണ്ടിവരും. കൊച്ചി മെട്രോയ്ക്ക് 1.35 ശതമാനത്തിനാണ് ഫ്രഞ്ച് കമ്പനിയിൽനിന്ന് യു.ഡി.എഫ്. സർക്കാർ പണമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. സത്യം പുറത്തുവരാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Content Highlights:Masala Bond Controversy Ramesh Chennithala Questions against Govt


from mathrubhumi.latestnews.rssfeed http://bit.ly/2P5heeH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages