സർക്കാർ കോളേജ് വനിതാഹോസ്റ്റലുകളിൽ രാത്രി 9.30 വരെ പ്രവേശിക്കാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

സർക്കാർ കോളേജ് വനിതാഹോസ്റ്റലുകളിൽ രാത്രി 9.30 വരെ പ്രവേശിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ കോളേജുകളിലെയും സർവകലാശാലകളിലെയും വനിതാഹോസ്റ്റലുകളിൽ രാത്രി 9.30 വരെ പ്രവേശിക്കാം. തിരുവനന്തപുരത്തെ വഴുതക്കാട് വനിതാഹോസ്റ്റലിലെ അന്തേവാസിയായ വിദ്യാർഥിനിയുടെ അപേക്ഷയെത്തുടർന്നാണ് സമയം ദീർഘിപ്പിച്ചത്. സമയക്രമത്തിലെ നിയന്ത്രണം കാരണം പെൺകുട്ടികൾക്ക് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നായിരുന്നു പരാതി. പരീക്ഷാസമയങ്ങളിൽ പ്രോജക്ടുകൾ തീർക്കാനായി വിദ്യാർഥിനികൾ ലൈബ്രറികളിൽ കൂടുതൽ സമയം ചെലവിടുന്നുണ്ട്. എന്നാൽ, ഹോസ്റ്റലുകളിലെ സമയനിയന്ത്രണം ഇവരെ ബാധിച്ചിരുന്നു. വിദ്യാർഥിനികളുടെ പ്രതിഷേധത്തെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വനിതാഹോസ്റ്റലിലെ സമയക്രമം അടുത്തിടെ രാത്രി 9.30 വരെയായി ദീർഘിപ്പിച്ചിരുന്നു. കേരള, എം.ജി., ശ്രീ ശങ്കരാചാര്യ, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ന്യൂവാൽസ് കാമ്പസ് എന്നിവയ്ക്ക് പുതിയസമയക്രമം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് കൈമാറി. Content Highlights:Women Hostel night entry time


from mathrubhumi.latestnews.rssfeed http://bit.ly/2uXb6f6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages