കേരളീയരുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കും- മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

കേരളീയരുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കും- മോദി

കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാൻ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ മുന്നിൽവിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിന്റെ ആചാരങ്ങളുടെ കാര്യത്തിൽ വ്യാജ ഉദാരവാദികളും എൻജിഒകളും അർബൻ നക്സലുകളും ഒരുമിച്ചുവന്ന്കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്ന് മോദി പറഞ്ഞു.നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയിരിക്കുന്നു. ബിജെപി ഉള്ളിടത്തോളം കാലം എൽഡിഎഫിനോ യുഡിഎഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാവില്ല. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. വിശ്വാസവുംമുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായിഉപയോഗിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്.ഈ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാൻ വിദേശ ശക്തികൾ പരമാവധി ശ്രമിച്ചു. എന്നാൽ അവരതിൽ വിജയിച്ചില്ല. എന്നാൽ ഇപ്പോൾ ചിലർ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെസാംസ്കാരിക പാരമ്പര്യത്തെ തകർക്കുകയാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എൽഡിഎഫും യുഡിഎഫും. പേരിൽ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ള വ്യത്യാസം. 2016 മുതൽ അഴിമതി ആരോപണങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും പേരിൽ എത്ര മന്ത്രിമാർ കേരളത്തിൽ രാജിവെച്ചു. വ്യാവസായിക വികസനത്തിൽ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ കാര്യം നമുക്കെല്ലാം അറിയാം. ഭൂമികയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും.ബിജെപി മുന്നോട്ടുവെക്കുന്നത്ജനാധിപത്യത്തിന്റെഒരു ബദൽ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന് തുഗ്ലക്ക് റോഡിലെ തിരഞ്ഞെടുപ്പ് കുംഭകോണത്തെക്കുറിച്ചാണ് ഇപ്പോൾ രാജ്യം ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശിൽ കോടികളുടെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിലെ തുഗ്ലക്ക് റോഡിലെ ഒരു പ്രമുഖ നേതാവിലേയ്ക്കാണ് അന്വേഷണം എത്തിച്ചേർന്നിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം നൽകാൻ വകയിരുത്തിയ പണമാണ് അഴിമതിയിലൂടെ അവർ സ്വന്തമാക്കിയിരിക്കുന്നത്. കേരളംസമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ കേരളം കമ്യൂണിസ്റ്റുകാരിൽനിന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാഷ്ട്രീയമാണ് അവർ നടപ്പിലാക്കുന്നത്. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് ദേശാഭിമാനികളായ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഇവിടെ കൊലചെയ്യപ്പെട്ടത്. ത്രിപുരയിൽ ഭരണ പരാജയം മൂടിവെക്കാൻ അക്രമം അഴിച്ചുവിട്ടവരെ ജനങ്ങൾ പുറത്താക്കി. അതുതന്നെയാണ് കേരളത്തിലും സംഭവിക്കുക. കമ്യണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും സ്ത്രീകളുടെ അവകാശത്തിന്റെ വിഷയം വരുമ്പോൾ ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഐസ്ക്രീം പാർലർ കേസ്, സോളാർ കേസ് തുടങ്ങിയ സംഭവങ്ങളുടെ ചരിത്രമുള്ളവരാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പറയുന്നത്. പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്ക്കെതിരെ അവർ ഒന്നും ചെയ്തില്ല. എന്നാൽ നമ്മുടെ സൈന്യംതീവ്രവാദികളുടെ വീട്ടിൽ കയറി അവരെ നശിപ്പിച്ചു. അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും സൈന്യത്തെ ചോദ്യംചെയ്യുന്നു. പ്രതിപക്ഷ നേതാക്കൾ പാകിസ്താനിൽ വീര നായകരാണ്. നമ്മുടെ സൈന്യത്തെ അപഹസിക്കുന്നതിന് അവരുടെ പ്രസംഗങ്ങളാണ് പാകിസ്താനികൾ ഉദ്ധരിക്കുന്നത്. കേരളത്തിൽ ഭീകരവാദ സംഘടനകൾക്ക് സൗജന്യ പാസ്സ് കൊടുത്തിരിക്കുകയാണ്. അത്തരക്കാരെ സമ്മതിദാനത്തിലൂടെ ശക്തമായ പാഠം പഠിപ്പിക്കേണ്ട സാഹചര്യമാണിത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് വിസ അടക്കമുള്ള കാര്യങ്ങൾ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുന്നു. നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാഖിൽ കുടുങ്ങിയ മലയാളി നേഴ്സുമാർ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദർ ടോം നാട്ടിൽ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവർ തിരിച്ചെത്തി. ഇതെല്ലാം ഈ സർക്കാരാണ് സാധ്യമാക്കിയത്. അപ്പോൾ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല. വീഡിയോ കാണാം Conent Highlights:PM Modi address election rally in Kozhikode, Lok Sabha 2019, Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2IgzIbg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages