സ്മൃതി ഇറാനിയുടെ ബിരുദം പോയ പോക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

സ്മൃതി ഇറാനിയുടെ ബിരുദം പോയ പോക്ക്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദവും വിഷയവും ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. അമേഠി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത, ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് ബി.കോമിൽ പാർട്ട് വൺ. 2004-ൽ ചാന്ദ്നി ചൗക്കിൽ മത്സരിക്കുമ്പോൾ ഡൽഹി സർവകലാശാലയുടെ ബി.എ. ബിരുദം. 2011-ൽ രാജ്യസഭയിലേക്ക് പത്രിക നൽകുമ്പോൾ ബി.കോം പാർട്ട് വൺ ഒരിക്കൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞത് യു.എസിലെ വെയ്ൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയെന്ന്. മാനവിക വികസന മന്ത്രിയായിരുന്ന സ്മൃതി തിരഞ്ഞെടുപ്പു കമ്മിഷന് നൽകിയ പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33- 125 എ പ്രകാരം കുറ്റകരമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റംചെയ്ത സ്മൃതിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധികൾ തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നൽകി. content highlights:smriti irani degree


from mathrubhumi.latestnews.rssfeed http://bit.ly/2Ivnkn6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages