ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയിൽ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എച്ച്.ശിവകുമാർ, വെമുരൈ തുൾസിറാം, എസ്.ആർ. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണൻ, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസർഗോഡ് സ്വദേശി റസീന ഖാദർ മരിച്ചെന്ന് കുടുംബാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിൻ ശ്രീലങ്കൻ പൗരത്വമുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ നാലുപേർ ജനതാ ദൾ പ്രവർത്തകരാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കർണാടകത്തിൽ നിന്ന് പോയ ഏഴംഗ സംഘത്തിലുള്ളവരാണ് ഇവരെന്നും എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു. അതിനിടെ,സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയിട്ടുണ്ട്. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ പ്രബാല്യത്തിൽ വരും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശിക തീവ്ര ഇസ്ലാമിക സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശിയിക്കുന്നതായാണ് ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. അതേ സമയം ഇവർ ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നില്ലെന്നും അന്താരാഷ്ട്ര ബന്ധം ഉറപ്പാണെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. Content Highlights:8 Indians killed in Easter Blasts in Sri Lanka, Says Foreign Minister Sushma Swaraj


from mathrubhumi.latestnews.rssfeed http://bit.ly/2vhed1G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages