രഹാനെയുടെ സെഞ്ചുറി പാഴായി; ആറു വിക്കറ്റ് ജയത്തോടെ ഡല്‍ഹി ഒന്നാമത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

രഹാനെയുടെ സെഞ്ചുറി പാഴായി; ആറു വിക്കറ്റ് ജയത്തോടെ ഡല്‍ഹി ഒന്നാമത്

ജയ്പുർ: അജിങ്ക്യ രഹാനെയുടെ രണ്ടാം ഐ.പി.എൽ സെഞ്ചുറിക്കും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. മുൻ നായകന്റെ വെടിക്കെട്ട് സെഞ്ചുറി പാഴായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറു വിക്കറ്റിനാണ് ജയിച്ചത്. ഈ ജയത്തോടെ പതിനൊന്ന് കളികളിൽ നിന്ന് പതിനാല് പോയിന്റുള്ള ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. രാജസ്ഥാന് പത്തു കളികളിൽ നിന്ന് ആറു പോയിന്റാണുള്ളത്. ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ രഹാനെ പുറത്താകാതെ നേടിയ 105 റൺസിന്റെ ബലത്തിൽ 191 റൺസാണ് നേടിയത്. ഋഷഭ് പന്തിലൂടെയും ശിഖർ ധവാനിലൂടെയും മറുപടി പറഞ്ഞ ഡെൽഹി നാല് പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 42 റൺസെടുത്ത പൃഥ്വി ഷായും 27 പന്തിൽ നിന്ന് 54 റൺസെടുത്ത ശിഖർ ധവാനും മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. പിന്നീട് ഋഷഭ് പന്ത് 36 പന്തിൽ നിന്ന് 78 റൺസ് നേടി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. രാജസ്ഥാനുവേണ്ടി ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് രഹാനെയുടെ രണ്ടാം ഐ.പി. എൽ സെഞ്ചുറിയാണ്. മൂന്ന് സിക്സും 11 ബൗണ്ടറിയും ഉൾപ്പടെ 63 പന്തിൽ നിന്നാണ് രഹാനെ 105 റൺസെടുത്ത് പുറത്താകാതെ നിന്നത്. ഏഴു വർഷത്തിനുശേഷമാണ് രഹാനെ ഐ.പി.എല്ലിൽ ഒരു സെഞ്ചുറി നേടുന്നത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 32 പന്തിൽ നിന്ന് 50 റൺസെടുത്ത് രഹാനെയ്ക്ക് മികച്ച പിന്തുണ നൽകി. രണ്ടാം ഓവറിൽ തന്നെ ഒരൊറ്റ പന്ത് പോലും നേരിടാതെ റണ്ണൗട്ടായ സഞ്ജു സാംസൺ പുറത്തായതോടെ പകച്ചുപോയ രാജസ്ഥാനെ കരകയറ്റിയത് രണ്ടാം വിക്കറ്റിലെ 135 റൺസിന്റെ സ്മിത്ത്-രഹാനെ കൂട്ടുകെട്ടാണ്. ഡെൽഹിക്കുവേണ്ടി റബാഡ രണ്ടും ഇശാന്തും അക്സർ പട്ടേലും മോറിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ontent Highlights:IPL Delhi CapitalsRajasthan Royals DCvsRR


from mathrubhumi.latestnews.rssfeed http://bit.ly/2IPH70D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages