അസംസ്‌കൃത എണ്ണവില ആറു മാസത്തെ ഉയരത്തിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

അസംസ്‌കൃത എണ്ണവില ആറു മാസത്തെ ഉയരത്തിൽ

കൊച്ചി:ഇറാനിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് എടുത്തുകളയാൻ അമേരിക്ക ഒരുങ്ങുന്നു. മേയ് രണ്ടോടെ ഇളവ് എടുത്തുകളയുമെന്നാണ് സൂചന. ഇറാനിയൻ എണ്ണയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ചൈനയെയും ഇന്ത്യയെയും ഇത് ബാധിക്കും. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ഇനത്തിലുള്ള ക്രൂഡിന്റെ വില വീപ്പയ്ക്ക് 74.31 ഡോളറായാണ് ഉയർന്നത്. ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഈ വർഷം ഇതുവരെ വിലയിൽ 44 ശതമാനം വർധനയാണ് ഉണ്ടായത്. ചൈനയ്ക്കും ഇന്ത്യക്കും പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ഗ്രീസ്, തുർക്കി, തായ്വാൻ എന്നീ രാജ്യങ്ങളാണ് ഇറാനിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ഇറാനിയൻ ക്രൂഡിന്റെ ലഭ്യത ഇല്ലാതെയാകുന്നതോടെ വിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയുടെ നിയമം ലംഘിച്ചാൽ അത് വ്യാപാരത്തർക്കങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിന് മുതിരില്ല. ഉയരുന്ന എണ്ണവില ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരാൻ ഇടയാക്കും. പണപ്പെരുപ്പത്തിലൂടെ വിലക്കയറ്റത്തിനും അതു കാരണമാകും.


from mathrubhumi.latestnews.rssfeed http://bit.ly/2PoPWA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages