ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്

മാഞ്ചെസ്റ്റർ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ടോട്ടനത്തിൽ നിന്നേറ്റ തോൽവിക്ക് പകരംവീട്ടി മാഞ്ചെസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെ തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ 18 വയസ്സുകാരൻ ഫിൽ ഫോഡൻ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. ഫോഡന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. ഇതോടെ പ്രീമിയർ ലീഗിൽ സിറ്റി തുടർച്ചയായ പത്താം വിജയം പൂർത്തിയാക്കി. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ സിറ്റിയുടെ 25-ാം വിജയമാണിത്. ഒരു ഗോളോടെ നിരവധി റെക്കോഡുകളാണ് ഫിൽ ഫോഡൻ സ്വന്തമാക്കിയത്. സിറ്റിക്കായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഫോഡൻ പ്രീമിയർ ലീഗിൽ സ്കോർ ചെയ്യുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്. 21-ാം നൂറ്റാണ്ടിൽ ജനിച്ച ഒരു താരം ആദ്യമായാണ് ലീഗിൽ സ്കോർ ചെയ്യുന്നത്. 2017 ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ വിജയശില്പിയായിരുന്നു ഫോഡൻ. കഴിഞ്ഞ 12 ദിവസത്തിനിടെ മൂന്നാം തവണയായിരുന്നു സിറ്റിയും ടോട്ടനവും മുഖാമുഖം വന്നത്. കഴിഞ്ഞ മത്സരത്തിൽനിന്ന് അഞ്ചുമാറ്റങ്ങളുമായാണ് ടോട്ടനം കളിച്ചത്. എന്നാൽ, അഞ്ചാം മിനിറ്റിൽതന്നെ ഫോഡൻ സ്കോർ ചെയ്തതോടെ സിറ്റി പിടിമുറുക്കി. ഹ്യൂങ് മിൻ സണും ലുക്കാസ് മൗറയും സിറ്റിയുടെ പോസ്റ്റ് ലക്ഷ്യമാക്കി പലതവണ മുന്നേറിയെങ്കിലും ഗോൾകീപ്പർ എഡേഴ്സണിന്റെ മികച്ച പ്രകടനം ടോട്ടനത്തിന് ഗോൾ നിഷേധിച്ചു. ടോട്ടനത്തിനെതിരായ ജയത്തോടെ ലിവർപൂളിനെ മറികടന്ന് സിറ്റി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇതോടെ കിരീട സാധ്യതയിൽ മുന്നിലായി. 34 മത്സരങ്ങളിൽ 86 പോയന്റാണ് സിറ്റിയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ ലിവർപൂളിന് 85 പോയന്റുണ്ട്. സിറ്റിക്ക് നാലുമത്സരങ്ങളാണ് ബാക്കിയുള്ളത്. ബുധനാഴ്ച മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേയാണ് അടുത്തമത്സരം. ഈ മത്സരത്തിൽക്കൂടി ജയിക്കാനായാൽ കിരീടത്തോട് അടുക്കാനാവും. ലെസ്റ്റർ സിറ്റി, ബ്രൈട്ടൻ, വാറ്റ്ഫഡ് എന്നിവർക്കെതിരേയാണ് പിന്നീടുള്ള മത്സരങ്ങൾ. ഞായറാഴ്ച കാർഡിഫിനെ നേരിടുന്ന ലിവർപൂളിന് ഹഡേഴ്സ് ഫീൽഡ്, ന്യൂകാസിൽ, വോൾവ്സ് എന്നിവരുമായി മത്സരമുണ്ട്. ഇതിൽ വോൾവ്സിനെതിരേയുള്ള മത്സരമാണ് ലിവർപൂളിന് നിർണായകം. 34 മത്സരങ്ങളിൽ 67 പോയന്റുമായി ടോട്ടനം ലീഗിൽ മൂന്നാമതാണ്. ഒരു മത്സരം കുറച്ചുകളിച്ച ആഴ്സനൽ 66 പോയന്റുമായി നാലാം സ്ഥാനത്തുണ്ട്. Content Highlights: Manchester City return to top of Premier League with victory over Tottenham EPL 2019


from mathrubhumi.latestnews.rssfeed http://bit.ly/2UKjaz7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages