റിയാന്‍ പരാഗിന്റെ പോരാട്ടം ആര്‍ച്ചര്‍ പൂര്‍ത്തിയാക്കി; രാജസ്ഥാന് മൂന്ന് വിക്കറ്റ് വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

റിയാന്‍ പരാഗിന്റെ പോരാട്ടം ആര്‍ച്ചര്‍ പൂര്‍ത്തിയാക്കി; രാജസ്ഥാന് മൂന്ന് വിക്കറ്റ് വിജയം

കൊൽക്കത്ത:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ നാല് പന്ത് ബാക്കി നിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 31 പന്തിൽ 47 റൺസുമായി മികച്ച രീതിയിൽ മുന്നേറുകയായിരുന്ന റിയാൻ പരാഗ് 19-ാം ഓവറിലെ അഞ്ചാം പന്തിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായപ്പോൾ രാജസ്ഥാൻ പരാജയം മണത്തതാണ്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്ത് ഫോറിലേക്കും രണ്ടാം പന്ത് സിക്സിലേക്കും പറത്തി ജോഫ്ര ആർച്ചർ രാജസ്ഥാന് വിജയമൊരുക്കി. ഒന്നാം വിക്കറ്റിൽ രഹാനേയും സഞ്ജുവും ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ 34 റൺസ് അടിച്ച രഹാനെയെ പുറത്താക്കി നരെയ്ൻ ഈ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജു 15 പന്തിൽ 22 റൺസ് അടിച്ച് പുറത്തായി. ക്യാപ്റ്റൻ സ്മിത്തിന്റെ സമ്പാദ്യം വെറും രണ്ട് റൺസായിരുന്നു. സ്റ്റോക്ക്സും ബിന്നിയും 11 റൺസിന് പുറത്തായി. ശ്രേയസ് ഗോപാലിന്റെ സമ്പാദ്യം 18 റൺസായിരുന്നു. എന്നാൽ 12 പന്തിൽ രണ്ടു വീതം ഫോറും സിക്സും അടിച്ച ആർച്ചർ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. പരാഗ് തുടങ്ങിയ പോരാട്ടം ആർച്ചർ പൂർത്തിയാക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി പിയൂഷ് ചൗള മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 20 റൺസ് വഴങ്ങിയായിരുന്നു ചൗളയുടെ നേട്ടം. സുനിൽ നരെയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തി. Photo Courtesy: IPL 2019 നേരത്തെ കൊൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. പുറത്താകാതെ നിന്ന് 97 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്ക് ആണ് കൊൽക്കത്തയെ മുന്നിൽ നിന്ന് നയിച്ചത്. 50 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ 97 റൺസ്. പക്ഷേ കാർത്തിക്കിന്റെ സെഞ്ചുറിക്ക് മൂന്ന് റൺസ് അരികെ കൊൽക്കത്തയുടെ ഇന്നിങ്സ് അവസാനിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ആതിഥേയർക്ക് ഓപ്പണർ ക്രിസ് ലിന്നിനെ നഷ്ടപ്പെട്ടു. ശുഭ്മാൻ ഗില്ലിനും (14) അധികം ആയുസുണ്ടായിരുന്നില്ല. നിധീഷ് റാണ 21 റൺസിന് പുറത്തായപ്പോൾ 11 റൺസായിരുന്നു സുനിൽ നരെയ്ന്റെ സമ്പാദ്യം. ആന്ദ്രെ റസ്സൽ 14 പന്തിൽ 14 റൺസ് അടിച്ച് പുറത്തായി. ബ്രാത്വെയ്റ്റ് അഞ്ച് റൺസാണെടുത്തത്. പതിവുപോലെ ജയദേവ് ഉനദ്ഘട്ട് തന്നെയായിരുന്നു കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് റൺസ് വാരിക്കോരി നൽകിയത്. റെക്കോഡ് തുകയ്ക്ക് രാജസ്ഥാനിലെത്തിയ ഉനദ്ഘട്ട് നാല് ഓവറിൽ വഴങ്ങിയത് 50 റൺസ് ആണ്. വീഴ്ത്തിയത് ഒരു വിക്കറ്റും. വരുൺ ആരോൺ നാല് ഓവറിൽ 20 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. Content Highlights: IPL 2019 Kolkata Knight Riders vs Rajasthan Royals


from mathrubhumi.latestnews.rssfeed http://bit.ly/2UWe2bh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages