ചീഫ് ജസ്റ്റിസിനെതിരായ പരാതി: അന്വേഷണ സമിതിയില്‍ എന്‍.വി രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

ചീഫ് ജസ്റ്റിസിനെതിരായ പരാതി: അന്വേഷണ സമിതിയില്‍ എന്‍.വി രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി. സമിതിയിൽ നിന്ന് പിൻവാങ്ങിയ ജസ്റ്റിസ് എൻ.വി രമണയ്ക്ക് പകരമാണിത്. കേസിൽ പരാതിക്കാരിയുടെ എതിർപ്പിനെ തുടർന്നാണ് ജസ്റ്റിസ് എൻ.വി രമണ സമിതിയിൽ നിന്ന് പിൻവാങ്ങിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അതിനാൽ തന്റെ സത്യവാങ്മൂലത്തിനും തെളിവുകൾക്കും നീതിയുക്തമായ പരിഗണന ലഭിക്കില്ലേ എന്ന് താൻ ഭയപ്പെടുന്നതായും സുപ്രീം കോടതിക്ക് എഴുതിയ കത്തിൽ പരാതിക്കാരി വ്യക്കമാക്കിയിരുന്നു. പാനലിൽ കൂടുതൽ വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ആർ ഭാനുമതിക്ക് ശേഷം സുപ്രീം കോടതി ജഡ്ജിയാവുന്ന രണ്ടാമത്തെ വനിതയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അധിക്രമങ്ങൾക്ക് എതിരായ കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കിയത് ഇന്ദു മൽഹോത്ര അംഗമായ സമിതിയാണ്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുഴുവൻ സുപ്രീം കോടതി ജഡ്ജിമാരും യോഗം ചേർന്നാണ് കേസ് അന്വഷിക്കുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയത്. content highlights: Justice Indu Malhotra Joins Panel Probing Against Chief Justice


from mathrubhumi.latestnews.rssfeed http://bit.ly/2L5iaRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages