ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

ന്യൂഡൽഹി: സസ്പെൻസിന് അറുതി. പാർട്ടിയിൽ ചേർന്ന മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെ ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഈസ്റ്റ് ഡെൽഹി മണ്ഡലത്തിൽ നിന്നാവും കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഗംഭീർ വിധി തേടുക. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ് ഈസ്റ്റ് ഡെൽഹി മണ്ഡലം. അരവിന്ദ് കെജ്രിവാളിനൊപ്പം ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്റ്റൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ രാജ് മോഹൻ ഗാന്ധിയെ 1,90,463 വോട്ടിനാണ് ഗിരി പരാജയപ്പെടുത്തിയത്. മുൻ ഡെൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സിറ്റിങ് എം.പി.യുമായ സന്ദീപ് ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ഇക്കുറി എ.എ.പിയുടെ അതിഷി മർലെനയും മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുൻ മന്ത്രിയുമായ അരവിന്ദർ സിങ് ലവ്ലിയുമാണ് ഗംഭീറിന്റെ എതിരാളികൾ. കോൺഗ്രസ് നേതാവ് എച്ച്.കെ.എൽ. ഭഗത് നാലു തവണ ജയിച്ച മണ്ഡലമാണിത്. ബി.ജെ.പി.യുടെ ലാൽ ബിഹാരി തിവാരി തുടർച്ചയായി മൂന്ന് തവണയും വിജയിച്ചു. ഇന്ത്യയ്ക്കുവേണ്ടി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ടിട്വന്റിയും കളിച്ച താരമാണ് ഗംഭീർ. ആറ് ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. ഐ.പി. എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു. കഴിഞ്ഞ മാസമാണ് ബി.ജെ.പി.യിൽ ചേർന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ സിറ്റിങ് എം.പി, മീനാക്ഷി ലേഖി തന്നെ മത്സരിക്കും. ബി.ജെ.പി. പുറത്തിറക്കിയ ഇരുപത്തിനാലാമത്തെ സ്ഥാനാർഥി പട്ടികയിൽ ഈ രണ്ട് സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മറ്റ് നാല് സീറ്റുകളിലെയും സ്ഥാനാർഥിക ളെ പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരിയും വെസ്റ്റ് ഡെൽഹിയിൽ പ്രവേഷ് വർമയും സൗത്ത് ഡെൽഹിയിൽ രമേഷ് ബിദുരിയും ചാന്ദ്നി ചൗക്കിൽ കേന്ദ്രമന്ത്രി ഹർഷ്വർദ്ധനും മത്സരിക്കും. ആറാം ഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡെൽഹിയിൽ വോട്ടെടുപ്പ്. Content Highlights:Cricketer Gautam Gambhir Is BJPs East Delhi Candidate Loksabha Election


from mathrubhumi.latestnews.rssfeed http://bit.ly/2DrLATL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages