സർക്കാർ ജോലിക്ക് ഇനിയും സൈക്കിളറിയണോ? പുനരാലോചനയുമായി സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

സർക്കാർ ജോലിക്ക് ഇനിയും സൈക്കിളറിയണോ? പുനരാലോചനയുമായി സർക്കാർ

കോട്ടയം: സർക്കാർ ജോലിക്കായി സൈക്കിൾ സവാരി ക്ഷമതാ പരീക്ഷ നടത്തുന്നത് മാറിയ കാലത്ത് ആവശ്യമാണോ എന്ന് പുനരാലോചന. സർക്കാർ ഓഫീസുകളിലൊന്നും സൈക്കിൾ ഉപയോഗിക്കുന്ന സാഹചര്യമില്ലാത്തതിനാൽ എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോർട്ട് തേടി. ചില വകുപ്പുകളിലെയും കോർപ്പറേഷൻ, ബോർഡ് എന്നിവയിലെയും ക്ലാസ് മൂന്ന്, നാല്, സെക്യൂരിറ്റി ഗാർഡ് തസ്തിക എന്നിവയിലൊക്കെയാണ് അധികയോഗ്യതയായി സൈക്കിൾ സവാരി അറിഞ്ഞിരിക്കണമെന്ന് നിർദേശമുള്ളത്. സൈക്ലിങ്, ഫോട്ടോഗ്രാഫി, സിനിമാ പ്രൊജക്ഷൻ തുടങ്ങിയ കാലഹരണപ്പെട്ട പ്രായോഗിക പരീക്ഷകൾ ഒഴിവാക്കണമെന്ന് പി.എസ്.സി. ആവശ്യപ്പെട്ടിരുന്നു. നിയമനങ്ങൾക്കുള്ള വിശേഷാൽ ചട്ടങ്ങളിൽ ഇവ നിഷ്കർഷിച്ചിരിക്കുന്നതിനാൽ അതത് വകുപ്പുകൾ തീരുമാനമെടുക്കേണ്ടിവരും. ഭേദഗതി വരുത്തേണ്ടതും വിശേഷാൽ ചട്ടപ്രകാരമാകണം. ഇതിനുള്ള നടപടികൾ എല്ലാ വകുപ്പുകളിലും തുടങ്ങാനാണ് സർക്കാർ നിർദേശം. ആദ്യഘട്ടമായി കരട് ഭേദഗതി നിർദേശം പബ്ലിക് സർവീസ് കമ്മിഷന്റെ ഉപദേശത്തിനായി നൽകണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനു വേണ്ടി സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ഉത്തരവ് നൽകി. പരിഗണിക്കപ്പെട്ടത് 2014-ലെ ശുപാർശ സൈക്ലിങ് ടെസ്റ്റ് ഒഴിവാക്കണമെന്ന് ആദ്യം നിർദേശം സമർപ്പിച്ചത് സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയാണ്. മോൻസ് ജോസഫ് അധ്യക്ഷനായ സമിതി 2014 ഡിസംബർ 16-ന് ശുപാർശ സമർപ്പിക്കുകയും സർക്കാർ പി.എസ്.സി.യുടെ ഉപദേശം തേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ.ടി.ജലീലും സമിതിയംഗമായിരുന്നു. ഇ.എസ്.ബിജിമോൾ, കെ.കെ.ലതിക, സി.മോയിൻകുട്ടി, കെ.എസ്.സലീഖ, സണ്ണി ജോസഫ്, പി.ഉബൈദുള്ള, എം.പി.വിൻസെന്റ് എന്നിവരായിരുന്നു മറ്റംഗങ്ങൾ. 2011 ഒക്ടോബർ 20 മുതൽ 2014 മേയ് 30 വരെ സമിതി പരിഗണിച്ച പരാതികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഏഴാമത് റിപ്പോർട്ടിൽ 27, 28 ഖണ്ഡികയിലായി സമർപ്പിച്ച ശുപാർശയായിരുന്നു ഇത്. ഭിന്നശേഷിക്കാരനായ ഉദ്യോഗാർഥി കൊല്ലം സ്വദേശി അയ്യപ്പദാസിന്റെ പരാതിയാണ് അന്ന് സമിതി പരിഗണിച്ചത്. സൈക്കിൾ സവാരി പരീക്ഷയ്ക്ക് പകരം ഇരുചക്രമോട്ടോർവാഹനം ഓടിക്കുന്നതിനുള്ള പ്രായോഗികക്ഷമതാ പരീക്ഷ നടത്തണമെന്നാണ് സമിതി ശുപാർശ ചെയ്തത്. ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച വാഹനം മതിയെന്നുമുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കാനും വകുപ്പുകളോട് സർക്കാർ നിർദേശമുണ്ട്. content highlights:cycling, government jobs


from mathrubhumi.latestnews.rssfeed http://bit.ly/2WaGwKY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages