കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം വൈകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം വൈകും

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം കാലാവധിനീട്ടുന്നത് ഉൾപ്പടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോട് സർക്കാർ അനുമതിതേടിയത് പത്ത് കാര്യങ്ങൾക്ക്. എന്നാൽ കർഷക വായ്പകൾക്കുള്ള മൊറട്ടോറിയമടക്കം പ്രധാനപ്പെട്ട നാലെണ്ണത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ കമ്മിഷൻ തിരിച്ചയച്ചു. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഫയൽ മടക്കിയതോടെ മൊറട്ടോറിയം നടപ്പാക്കുന്നത് ഇനിയും വൈകും. കേരളാ മൈഡിക്കൽ എജ്യുക്കേഷൽ ആക്ടിലെ ഭേദഗതി, ആയുഷ്മാൻ ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങൾ വിപുലമാക്കൽ, സെക്രട്ടേറിയറ്റ് കെട്ടിടം നവീകരണം എന്നിവയുടെ ശുപാർശകളും തിരിച്ചയച്ചവയിൽപ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ആനൂകൂല്യം തുടങ്ങിയ അപേക്ഷകളാണ് പരിഗണിച്ചത്. ഒക്ടോബർ 30 വരെ മൊറട്ടോറിയം നിലനിൽക്കെ ഒരുമാസത്തേക്ക് കാലവാധി നീട്ടേണ്ടതിന്റെ ആവശ്യമെന്തെന്നാണ് കമ്മിഷന്റെ സംശയം. എന്നാൽ ഒക്ടോബർ വരെയുള്ളത് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയമാണെന്നും കർഷക ആത്മഹത്യയെത്തുടർന്ന് അവരുടെ എല്ലാവായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനിച്ചതെന്നുമാണ് സർക്കാർ വാദം. കമ്മിഷൻ തിരിച്ചയച്ച ഫയലുകളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്ക്രീനിങ് കമ്മിറ്റിചേർന്ന് കൂടുതൽ വിശദീകരണത്തോടെ വീണ്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകണം. ഫയലുകൾ തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. സ്ക്രീനിങ് കമ്മിറ്റി ശുപാർശ കിട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചുകൊടുക്കും. സ്ക്രീനിങ് കമ്മിറ്റി തീരുമാനിക്കും തിരിച്ചയച്ച ഫയലുകൾ സ്ക്രീനിങ് കമ്മിറ്റി ചേർന്ന് കൂടുതൽ വിശദീകരണത്തോടെ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും നൽകാം. അല്ലെങ്കിൽ പെരുമാറ്റച്ചട്ടത്തിൽ അയവുവരുന്നതുവരെ കാത്തിരിക്കാം. ഫയൽ കണ്ടിട്ടില്ലെന്നും കമ്മിഷൻ ആവശ്യപ്പെട്ട വിശദീകരണത്തോടെ വീണ്ടും അനുമതി തേടുന്നതിന് തടസ്സമില്ലെന്നും റവന്യൂ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ചതാണ് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി. ഇതിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായെങ്കിലും സമയത്ത് ഉത്തരവ് ഇറങ്ങിയില്ല. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽവരുകയും ചെയ്തു. പ്രതിസന്ധിയില്ല കമ്മിഷന്റെ അനുമതി വൈകിയതുകൊണ്ട് പ്രതിസന്ധിയില്ല, അശങ്കയും വേണ്ട. കർഷകരുടെ വായ്പാപ്രശ്നം റിസർവ്ബാങ്കുമായി ബന്ധപ്പെട്ട് പരിഹരിച്ചിട്ടുണ്ട്. സ്ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകിയേക്കും. -വി.എസ്. സുനിൽകുമാർ, കൃഷി മന്ത്രി Content Highlights:Farmers Loan Moratorium


from mathrubhumi.latestnews.rssfeed http://bit.ly/2Vr2FUN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages