നോർവെ: നോർവെക്കാരനായ യുവാവിനെതിരേ 300 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്ബോൾ റഫറിയായ 30 വയസിൽതാഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി. 20 വയസുള്ളപ്പോൾ മുതൽ 300 കൗരമാരക്കാരായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നോർവെയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള വലിയ കേസ് ആദ്യമായാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ഇയാൾ ഇന്റർനെറ്റിലൂടെ ആൺകുട്ടികളെ വശീകരിച്ചത്. തുടർന്ന് ലൈംഗിക പ്രവൃത്തികൾക്ക് അവരെ നിർബന്ധിച്ചു. തന്റെ സ്വകാര്യ ചിത്രങ്ങൾ തിരിച്ചയക്കാമെന്ന ഉറപ്പും ഇയാൾ ഇരകൾക്ക് നൽകിയിരുന്നു. 2011 മുതൽ 13നും 16 നും ഇടയിൽ പ്രായമുള്ളവരെയാണ് ഇയാൾ പ്രധാനമായും ഇരകളാക്കിയതെന്ന് പ്രോസിക്യൂഷൻ ഓഫീസ് പറയുന്നു. കേസിന്റെ വിചാരണ 2019 ൽ തുടങ്ങും. Content Highlight: Man Charged With Sex Crimes Involving 300 Boys
from mathrubhumi.latestnews.rssfeed https://ift.tt/2R2Ulsb
via
IFTTT
No comments:
Post a Comment