ലഖനൗ: രാംപുരിലെ തന്റെ എതിർ സ്ഥാനാർഥി ജയപ്രദക്കെതിരെ വിവാദ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഞാൻ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങൾ സാക്ഷിയാണ്. അവരെ തിരിച്ചറിയാൻ നിങ്ങൾക്ക് 17 വർഷമെടുത്തു. എന്നാൽ അവർ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്നുമാണ് അസംഖാൻ പറഞ്ഞത്. രാംപുരിൽ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമർശം. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവടക്കമുള്ള മുതിർന്ന നേതാക്കൾ ഈ റാലിയിൽ പങ്കെടുത്തിരുന്നു. പരാമർശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ താൻ ബിജെപി സ്ഥാനാർഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാൻ രംഗത്തെത്തി. ഒരാളുടേയും പേര് പരാമർശിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാൽ രാംപുരിൽ മത്സരിക്കില്ലെന്നും അസംഖാൻ വ്യക്തമാക്കി. രാംപുരിൽ ഞാൻ ഒമ്പത് തവണ എംഎൽഎയും ഒരു തവണ മന്ത്രിയും ആയതാണ്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്റെ വാക്ക് മാധ്യമങ്ങൾ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാൻ പറഞ്ഞു. Content Highlights:FIR against Azam Khan for sexist khaki underwear remark against Jaya Prada
from mathrubhumi.latestnews.rssfeed http://bit.ly/2UlyXiF
via
IFTTT
No comments:
Post a Comment