പ്രധാനമന്ത്രി മറ്റിടങ്ങളില്‍ കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രസംഗിക്കുന്നു-പിണറായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 15, 2019

പ്രധാനമന്ത്രി മറ്റിടങ്ങളില്‍ കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രസംഗിക്കുന്നു-പിണറായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് മറ്റിടങ്ങളിൽ പ്രസംഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് പ്രസംഗിച്ചപ്പോൾ കേരളീയർക്ക് കാര്യങ്ങളൊക്കെ അറിയാമെന്നതു കൊണ്ട് മറ്റ് കാര്യങ്ങളൊന്നും പറഞ്ഞില്ല. എന്നാൽ ഇവിടെ നിന്ന് പോയി മംഗലാപുരത്ത് എത്തിയപ്പോൾ കേരളത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞു. ഫലത്തിൽ കേരളത്തിന് എതിരായ ഒരു പ്രംസഗമാണ് നടത്തിയത്. എല്ലാം വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഇവിടെ അയ്യപ്പൻ എന്നു പറഞ്ഞാൽ ആളെ അറസ്റ്റ് ചെയ്യുമെന്നാണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. സ്ഥാനാർഥിയെ അടക്കം അറസ്റ്റ് ചെയ്തന്നാണ് പറഞ്ഞത്. അയ്യപ്പന്റെ പേര് പറഞ്ഞതിന്റെപേരിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. മോദി പരാമർശിച്ച സ്ഥാനാർഥി അദ്ദേഹം സ്ഥാനാർഥിയായ ശേഷം വന്ന കേസല്ല. സ്ഥാനാർഥിയാകുന്നതിന് മുമ്പ് ശബരിമല ഭക്തരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലുള്ള അവസ്ഥ കേരളത്തിലുണ്ടാകണമെന്നാണ് ആർഎസ്എസും മോദിയും ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു. content highlights:narendra modi, pinarayi vijayan, kerala


from mathrubhumi.latestnews.rssfeed http://bit.ly/2GfAfH5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages