ഇസ്രയേലിന്റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

ഇസ്രയേലിന്റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

ജറുസലേം: ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ഇസ്രയേൽ തദ്ദേശീയമായി നിർമിച്ച ബേറെഷീറ്റ് എന്നുപേരിട്ട ബഹിരാകാശവാഹനം വെള്ളിയാഴ്ച പുലർച്ചെയാണ് ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ചന്ദ്രോപരിതലത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ ബേറെഷീറ്റിന്റെ എൻജിനിൽ തകരാറുണ്ടാകുകയും വാഹനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തതായി ചാന്ദ്രപദ്ധതിയുടെ മേധാവി മോറിസ് കാൻ പറഞ്ഞു. ചരിത്രത്തിലെ ആദ്യത്തെ സ്വകാര്യ ചാന്ദ്രദൗത്യം കൂടിയായിരുന്നു ഇത്. സോവിയറ്റ് യൂണിയൻ, യു.എസ്., ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ വിജയകരമായി ചന്ദ്രനിൽ തങ്ങളുടെ പര്യവേക്ഷണ വാഹനങ്ങളിറക്കാൻ സാധിച്ചിട്ടുള്ളത്. 585 കിലോഗ്രാം ഭാരമുള്ള ബേറെഷീറ്റ് ഫെബ്രുവരി 22-നാണ് ഫ്ലോറിഡയിലെ കേപ് കാനവെറലിൽനിന്ന് വിക്ഷേപിച്ചത്. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സ്വകാര്യ സ്ഥാപനമായ സ്പേസ് ഇലും ചേർന്നായിരുന്നു ബേറെഷീറ്റിന്റെ നിർമാണം. content highlights:Israels Beresheet Spacecraft Crashes Into Moon During Landing Attempt


from mathrubhumi.latestnews.rssfeed http://bit.ly/2uZFmWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages