ബെയ്ജിങ്: അരുണാചൽപ്രദേശിനെയും തയ്വാനെയും തങ്ങളുടെ ഭാഗമായി രേഖപ്പെടുത്താത്ത മൂന്നുലക്ഷത്തിലേറെ ഭൂപടങ്ങൾ നശിപ്പിക്കാൻ ചൈനയുടെ ഉത്തരവ്. ഭൂപടങ്ങൾ നശിപ്പിക്കാനും ഇത്തരം ഭൂപടങ്ങൾ നെതർലൻഡ്സിലേക്ക് കയറ്റി അയക്കാൻ ശ്രമിച്ച നാലാളുടെ പേരിൽ കേസെടുക്കാനും ചൈനീസ് കസ്റ്റംസ് അധികൃതർ ഉത്തരവിട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ കമ്പനിയാണ് ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചത്. അരുണാചൽപ്രദേശിനെ ഇന്ത്യയുടെ ഭാഗമായും തയ്വാനെ സ്വതന്ത്രരാജ്യമായും ചിത്രീകരിച്ച 30,000-ത്തിലേറെ ഭൂപടങ്ങൾ കഴിഞ്ഞമാസവും ചൈന നശിപ്പിച്ചിരുന്നു. content highlights:China to destroy three lakh maps that show Arunachal as part of India
from mathrubhumi.latestnews.rssfeed https://ift.tt/2KapviG
via
IFTTT
No comments:
Post a Comment