ഹരിദ്വാറിൽനിന്ന്‌ മടങ്ങവേ തീവണ്ടിയിൽനിന്ന്‌ കാൽവഴുതിവീണ് മലയാളിഡോക്ടർ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

ഹരിദ്വാറിൽനിന്ന്‌ മടങ്ങവേ തീവണ്ടിയിൽനിന്ന്‌ കാൽവഴുതിവീണ് മലയാളിഡോക്ടർ മരിച്ചു

ന്യൂഡൽഹി: കുടുംബസമേതം ഹരിദ്വാറിൽ പോയി മടങ്ങവേ ഡൽഹിയിൽ തീവണ്ടിയിൽനിന്ന് കാൽവഴുതിവീണ് മലയാളിഡോക്ടർ മരിച്ചു. ജലസേചന വകുപ്പ് റിട്ട. ഡെപ്യൂട്ടി എൻജിനീയർ തൃശ്ശൂർ പട്ടിക്കാട് കീരൻകുളങ്ങര വാര്യത്ത് രുദ്രകുമാറിന്റെ ഭാര്യ ഡോ. തുളസി രുദ്രകുമാർ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11-നാണ് അപകടം. ദെഹ്റാദൂൺ-ഡൽഹി ശതാബ്ദി എക്സ്പ്രസിൽ ഹരിദ്വാറിൽനിന്ന് വരവേ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനുസമീപം മിന്റോ പാലത്തിനടുത്തുവെച്ചാണ് അപകടം. ഡോറിന് അടുത്തുനിന്നിരുന്ന ഡോക്ടർ ട്രെയിനിൽനിന്ന് കാൽവഴുതി പുറത്തേക്കുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിനും ഗുരുഗ്രാമിൽ താമസിക്കുന്ന മകൾ ഡോ. കാർത്തിക, മരുമകൻ പ്രശോഭ്, കൊച്ചുമകൾ ജാൻവി, പ്രശോഭിന്റെ മാതാപിതാക്കൾ എന്നിവർക്കുമൊപ്പമാണ് ഹരിദ്വാർ ക്ഷേത്രദർശനത്തിനായി പോയത്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. യു.എസിൽ എൻജിനീയറായ കരിഷ്മ മറ്റൊരു മകളാണ്. മരുമകൻ: അലക്സ് (യു.എസ്.എ.). content highlights:malayali doctor dies after falling from train


from mathrubhumi.latestnews.rssfeed http://bit.ly/2ZrqCha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages