കൊട്ടിയൂർ പീഡനക്കേസ്: രക്ഷിതാക്കളുടെപേരിൽ കേസെടുക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

കൊട്ടിയൂർ പീഡനക്കേസ്: രക്ഷിതാക്കളുടെപേരിൽ കേസെടുക്കും

തലശ്ശേരി: കൊട്ടിയൂരിൽ പീഡനക്കേസിന്റെ വിചാരണവേളയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ കൂറുമാറിയ സംഭവത്തിൽ കോടതി നടപടി സ്വീകരിക്കുന്നു. പെൺകുട്ടിയുടെ ജനന തീയതി, വയസ്സ് എന്നിവ സംബന്ധിച്ച് കളവായി മൊഴിനൽകിയ രക്ഷിതാക്കളുടെപേരിൽ കേസെടുക്കും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഇതുസംബന്ധിച്ച പരാതി നൽകാൻ ജില്ലാ കോടതി ശിരസ്തദാറെ ചുമതലപ്പെടുത്തി തലശ്ശേരി പ്രത്യേക പോക്സോ കോടതി ജഡ്ജി പി.എൻ.വിനോദ് ഉത്തരവായി. കേസ് നടപടി തുടങ്ങിയാൽ രക്ഷിതാക്കൾ കോടതിയിൽ ഹാജരാകണം. അനുഭവിച്ച മാനസിക സംഘർഷം കണക്കിലെടുത്ത് കൂറുമാറിയ പെൺകുട്ടിയെ നടപടിയിൽനിന്ന് ഒഴിവാക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ പീഡനക്കേസിന്റെ വിധിന്യായത്തിൽ കോടതി ഉത്തരവിട്ടിരുന്നു. അതുപ്രകാരം മൊഴിമാറ്റിയതിൽ മറുപടിനൽകാൻ രക്ഷിതാക്കളോട് കോടതി നിർദേശിച്ചു. രക്ഷിതാക്കൾ കോടതിയിൽ മറുപടി നൽകുകയുംചെയ്തു. മൊഴി പരിഗണിച്ചാണ് നടപടിയുമായി മുന്നോട്ടുപോകാൻ കോടതി തീരുമാനമായത്. അന്വേഷണസംഘത്തിന് നൽകിയ മൊഴി കോടതിയിൽ മാറ്റുകയും തെറ്റായി വിവരംനൽകുകയും ചെയ്തതാണ് രക്ഷിതാക്കൾക്കെതിരേ നടപടിക്ക് കാരണമായത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വൈദികൻ ഫാ. റോബിൻ വടക്കുഞ്ചേരി (റോബിൻ മാത്യു 51) കണ്ണൂർ സെൻട്രൽ ജയിലിലാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2UxP2Cl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages