ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം: സിയാച്ചിനിലെ സൈനികരും വോട്ട് രേഖപ്പെടുത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം: സിയാച്ചിനിലെ സൈനികരും വോട്ട് രേഖപ്പെടുത്തി

ശ്രീനഗർ: സിയാച്ചിനിലും നിയന്ത്രണരേഖയിലും നിയോഗിക്കപ്പെട്ട സൈനികർ വോട്ട് രേഖപ്പെടുത്തി. സർവീസ് വോട്ടർമാരായാണ് സൈനികർ സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തിയത്. ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന സിയാച്ചിൻ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയെന്നാണ് അറിയപ്പെടുന്നത്. Photo: ANI ഒറ്റപ്പെട്ട മേഖലകളിൽ നിയോഗിക്കപ്പെട്ട സൈനികസംഘങ്ങൾക്ക് ഓൺലൈനിൽനിന്ന് ബാലറ്റ് പേപ്പറുകൾ ഡൗൺലോഡ് ചെയ്യാനും വോട്ട് രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസറെ ഏൽപ്പിക്കാനുമുള്ള സൗകര്യം തിരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. സൈനികർ വോട്ട് രേഖപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. Photo: ANI ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ പതിനൊന്നിനാണ് ആരംഭിച്ചത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം സിക്കിം (ഒരു സീറ്റ്) 69%, മിസോറം (ഒരു സീറ്റ്) 60%, നാഗലാൻഡ് (ഒരു സീറ്റ്)78%, മണിപ്പുർ (ഒരു സീറ്റ്)78.2%, ത്രിപുര (ഒരു സീറ്റ്)81 %, അസ്സം (5 സീറ്റ്)68%, പശ്ചിമ ബംഗാൾ (2 സീറ്റ്)81%, ആൻഡമാൻ നിക്കോബാർ (ഒരു സീറ്റ്)70.67%, ആന്ധപ്രദേശ് (25 സീറ്റ്) 66%, ഉത്തരാഖണ്ഡ് (അഞ്ച് സീറ്റ്)57.85%, ജമ്മു കശ്മീർ-(2 സീറ്റ്), )54.49%, തെലങ്കാന (17 സീറ്റ്) )60%, ഛത്തീസ്ഗഢ് (ഒരു സീറ്റ്)56%, അരുണാചൽ പ്രദേശ് (രണ്ട് സീറ്റ്)66%, ബിഹാർ (4 സീറ്റ്)50%, ലക്ഷദ്വീപ് (ഒരു സീറ്റ്)66%, മഹാരാഷ്ട്ര (7 സീറ്റ്)56%, മേഘാലയ (രണ്ട് സീറ്റ്)67.16%,ഒഡീഷ (നാല് സീറ്റ്)68%,ഉത്തർപ്രദേശ് (8 സീറ്റ്)63.69%, എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. Photo: ANI J&K: Army troops deployed in Siachen & along the LoC cast their vote. Election Commission had provided the facility to the troops deployed in remote areas to download ballot papers online,vote&forward the ballot papers to their respective Electoral Returning Officers through post pic.twitter.com/oleJmkHshr — ANI (@ANI) April 11, 2019 content highlights:Army troops deployed in Siachen and along the LoC casts their vote


from mathrubhumi.latestnews.rssfeed http://bit.ly/2G615BC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages