പിങ്ക് സിറ്റിയെ മഞ്ഞക്കടലാക്കി ധോനിയും റായുഡുവും; അവസാന പന്തിലെ സിക്‌സറില്‍ ചെന്നൈക്ക് വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

പിങ്ക് സിറ്റിയെ മഞ്ഞക്കടലാക്കി ധോനിയും റായുഡുവും; അവസാന പന്തിലെ സിക്‌സറില്‍ ചെന്നൈക്ക് വിജയം

ജയ്പുർ: ഐ.പി.എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നാലു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ധോനിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്സുകളാണ് തുണയായത്. ഇതോടെ ധോനി ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി. അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ് വേണമെന്നിരിക്കെ സ്റ്റോക്സിനെ സിക്സറടിച്ച മിച്ചർ സാന്റ്നറാണ് ചെന്നൈക്കായി വിജയ റൺ നേടിയത്. അവസാന ഓവറിൽ വിജയത്തിലേക്ക് 18 റൺസ് വേണ്ടിയിരുന്ന ചെന്നൈക്കായി സ്റ്റോക്സിന്റെ ആദ്യ പന്തു തന്നെ ജഡേജ സിക്സർ പറത്തി. അടുത്ത പന്ത് നോബോൾ. മൂന്നാം പന്തിൽ സ്റ്റോക്സ് ധോനിയുടെ കുറ്റി പിഴുതു. അതോടെ ജയത്തിലേക്ക് മൂന്നു പന്തിൽ എട്ടു റൺസ്. നാലാം പന്ത് ഫീൽഡ് അമ്പയർ നോബോൾ വിളിക്കുകയും പിന്നീട് ലെഗ് അമ്പയറുടെ നിർദേശ പ്രകാരം അത് പിൻവലിക്കുകയും ചെയ്തതോടെ മൈതാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറി. ധോനി ഡഗ്ഔട്ടിൽ നിന്ന് പിച്ചിലെത്തി അമ്പയർമാരോട് രൂക്ഷമായി സംസാരിച്ചു. ഒടുവിൽ അവസാന പന്തിൽ സാന്റ്നർ ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡ് തുറക്കും മുൻപ് നാലാം പന്തിൽ തന്നെ ഓപ്പണർ ഷെയ്ൻ വാട്ട്സണെ ധവാൽ കുൽക്കർണി മടക്കി. സ്കോർ അഞ്ചിലെത്തിയപ്പോൾ സുരേഷ് റെയ്നയും (4) മടങ്ങി. 15 റൺസിൽ ഫാഫ് ഡുപ്ലെസിസും (7) 24 റൺസിൽ കേദാർ ജാദവും (1) മടങ്ങിയതോടെ ചെന്നൈ തകർച്ച മുന്നിൽ കണ്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച റായുഡു - ധോനി സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പതിയെ തുടങ്ങിയ ഇരുവരും പത്ത് ഓവർ പിന്നിട്ടതോടെ ഗിയർ മാറ്റി. 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 47 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറികളുമടക്കം 57 റൺസെടുത്ത റായുഡുവിനെ ബെൻ സ്റ്റോക്സ് 18-ാം ഓവറിൽ പുറത്താക്കി. 43 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 58 റൺസെടുത്ത ധോനി അവസാന ഓവറിലാണ് പുറത്താകുന്നത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കമായിരുന്നു രാജസ്ഥാന്റേത്. 17 പന്തിൽ നിന്ന് 31 റൺസ് തികച്ച ശേഷമാണ് അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ (14) വിക്കറ്റിനു മുന്നിൽ കുടുക്കി ദീപക് ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 10 പന്തിൽ നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 23 റൺസെടുത്ത ജോസ് ബട്ട്ലറും മടങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. ശാർദുൽ താക്കൂറിനെ തുടർച്ചയായി മൂന്നു ബൗണ്ടറിയടിച്ച ശേഷമാണ് ബട്ട്ലർ പുറത്താകുന്നത്. പരിക്ക് മാറി തിരിച്ചെത്തിയ സഞ്ജു സാംസൺ (6) ഇത്തവണ നിരാശപ്പെടുത്തി. പിന്നീട് കൃത്യമായ ഇടവേളകളിൽ രാജസ്ഥാന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. സ്കോർ 69-ൽ എത്തിയപ്പോൾ രാഹുൽ ത്രിപാതിയും (10), 78-ൽ എത്തിയപ്പോൾ സ്റ്റീവ് സ്മിത്തും (15) മടങ്ങി. 26 പന്തിൽ നിന്ന് 28 റൺസെടുത്ത ബെൻ സ്റ്റോക്സാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഏഴു പന്തിൽ നിന്ന് 19 റൺസടിച്ച ശ്രേയസ് ഗോപാലാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. ജോഫ്ര ആർച്ചർ 13 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി ചാഹർ, താക്കൂർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിൽ സ്മിത്തിന്റെ വിക്കറ്റെടുത്ത ജഡേജ ഐ.പി.എല്ലിൽ 100 വിക്കറ്റ് തികയ്ക്കുകയും ചെയ്തു. Content Highlights:IPL 2019 Chennai Super Kings vs Rajasthan Royals


from mathrubhumi.latestnews.rssfeed http://bit.ly/2uZVDuY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages