കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളും പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 30, 2019

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളും പുറത്ത്

കണ്ണൂർ: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂർ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആരോപണം. കല്യാശ്ശേരി മണ്ഡലത്തിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കല്യാശ്ശേരിയിലെ മാടായിലെ 69, 70 എന്നീ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.സംഭവത്തിൽ എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മുഹമ്മദ് ഫായിസ് എന്ന ലീഗ്പ്രവർത്തകൻ 70-ാം നമ്പർ ബൂത്തിലും ആഷിക് എന്നയാൾ 69-ാം ബൂത്തിലും രണ്ടുതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുഡിഎഫിന്റെ സ്വാധീന പ്രദേശങ്ങളിലും കള്ളവോട്ട് നടന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അഭാവമാണ് വാർത്തകൾ പുറത്തുവരുന്നതിന് തടസ്സമായി നിന്നിരുന്നത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 69,70 എന്നീ ബൂത്തുകൾ ബൂത്ത് പുതിയങ്ങാടി ജമാഅത്ത് സ്കൂളിലായിരുന്നു സജ്ജീകരിച്ചത്. ഇവിടങ്ങളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തവന്നത്. 69-ാം നമ്പർ ബൂത്തിലെ 387 -ാം നമ്പർ വോട്ടറാണ് കള്ളവോട്ട് ചെയ്ത മുഹമ്മദ് ഫായിസ്. അതേ ബൂത്തിലെ 76-ാം മ്പർ വോട്ടർ ആഷിക്കാണ് മറ്റൊരാൾ. ഇവർ ഒന്നിലേറെ തവണ വോട്ടുചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഹമ്മദ് ഫായിസ് 69-ാം നമ്പർ ബൂത്തിലും 70-ാം നമ്പർ ബൂത്തിലും വോട്ടുചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആഷിക്കും രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തിട്ടുണ്ട്.ചൂട്ടാടുള്ള പ്രാദേശിക നേതാവ് സൈനു നൽകിയ സ്ലിപ്പുമായാണ് ഫായിസ് വോട്ടുചെയ്യാനെത്തുന്നത്. അതേസമയം കള്ളവോട്ട് ചോദ്യം ചെയ്ത എൽഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. Content Highlights:Bogus Vote controversy again, League workers cast bogus vote in Kannur


from mathrubhumi.latestnews.rssfeed http://bit.ly/2PAFRQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages