യൂണിഫോമിൽ തകർപ്പൻ ഡാൻസുമായി വനിതാ പോലീസുകാർ; വീഡിയോ വൈറൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

യൂണിഫോമിൽ തകർപ്പൻ ഡാൻസുമായി വനിതാ പോലീസുകാർ; വീഡിയോ വൈറൽ

ന്യൂഡൽഹി:കാക്കിക്കുപ്പായമിട്ടാൽ എപ്പോഴും ഗൗരവക്കാരികളാകും എന്ന തെറ്റിദ്ധാരണ വേണ്ടെന്നാണ് ഡൽഹിയിലെ വനിതാ പോലീസിന്റെ അഭിപ്രായം. മാർച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയിൽവനിതാപോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തത്തിന്റെ വീഡിയോ വൈറലാണിപ്പോൾ. ഓൾ വിമൻ സമ്പർക്ക് സഭയാണ് പോലീസിനായി സുനോ സഹേലി സംഘടിപ്പിച്ചത്. പ്രശസ്തമായ "തേരി ആഖിയ കാ യോ കാജൽ" എന്ന ഹരിയാൻവി ഡാൻസ് നമ്പറിനാണ് പോലീസ് കൂട്ടുകാരികൾ ചുവടു വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലുവനിതാപോലീസുകാർ വേദിയിൽ കയറി ഡാൻസ് ആരംഭിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഐപിഎസ്ഓഫീസർ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിർബന്ധിച്ച് വേദിയിലെത്തിച്ചു. പിന്നെ അരങ്ങേറിയത് പൊടിപൂരമായിരുന്നു. എന്തായാലും രണ്ടു മൂന്ന് ദിവസങ്ങളായി ഇന്റർനെറ്റിലെ താരങ്ങൾ ഈ ഡൽഹി വനിതാപോലീസാണ്.ഇവരെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP — Mukesh singh sengar (@mukeshmukeshs) 1 April 2019 നടിയും നർത്തകിയുമായ സപ്ന ചൗധരിയുടെ തേരി ആഖിയ കാ യോ കാജലിന്റെ നൃത്തം 2018 ൽ ഗൂഗിളിൽ ആരാധകർ ഏറ്റവും തിരഞ്ഞ വീഡിയോയാണ്. Content Highlights: Delhi Policewomen, IPS Officer Shake A Leg To Sapna Choudhary Song


from mathrubhumi.latestnews.rssfeed https://ift.tt/2WNkP3H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages