ഭാര്യ ഒളിച്ചോടി: അധ്യാപകന്‍ പെണ്‍മക്കളെ കൊലപ്പെടുത്തി ഫോട്ടോ ഭാര്യയ്ക്ക് അയച്ച ശേഷം ആത്മഹത്യചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

ഭാര്യ ഒളിച്ചോടി: അധ്യാപകന്‍ പെണ്‍മക്കളെ കൊലപ്പെടുത്തി ഫോട്ടോ ഭാര്യയ്ക്ക് അയച്ച ശേഷം ആത്മഹത്യചെയ്തു

നാഗ്പൂർ:ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിൽ മനം നൊന്ത് കോളേജ് അധ്യാപകൻ മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങൾ ഭാര്യയ്ക്ക് അയച്ചു നൽകി. അതിനുശേഷം അത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിന് അടുത്തുള്ള ബെല്ലാർപുരിലാണ് നാടിനെ നടുക്കിയ ക്രൂരത. റിഷികാന്ത് കുടപ്പള്ളി(40),നാരായണി(6)കാർത്തികി(18 മാസം) എന്നിവരാണ് മരിച്ചത്. റിഷികാന്ത് ഐടിഐ അധ്യാപകനാണ്. റിഷികാന്തിന്റെ ഭാര്യ പ്രഗതി ഡ്രൈവറായ ഷാനവാസ് ഖാനുമായി പ്രണയത്തിലായിരുന്നു. ഇവർ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഷാനവാസിനോടൊപ്പം ഒളിച്ചോടി. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടികളെ കൊന്ന് ഈ ഫോട്ടോ ഭാര്യയ്ക്ക് വാട്സാപ്പിൽ അയച്ച ശേഷം റിഷികാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. Content Highlight: Teacher hangs two minor daughters then he committed suicide


from mathrubhumi.latestnews.rssfeed https://ift.tt/2KfEsjx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages