മത്സ്യബന്ധനത്തിനു പോയ ഫൈബര്‍വള്ളത്തില്‍ ബോട്ടിടിച്ചു; ഒരാള്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

മത്സ്യബന്ധനത്തിനു പോയ ഫൈബര്‍വള്ളത്തില്‍ ബോട്ടിടിച്ചു; ഒരാള്‍ മരിച്ചു

കൊല്ലം: പള്ളിത്തോട്ടത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഫൈബർവള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. ഏതു ബോട്ടാണ് വള്ളത്തിൽ ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല. വള്ളത്തിൽ ഇടിച്ച ശേഷം ബോട്ട് നിർത്താതെ പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. മൂന്നുപേരാണ് സംഭവസമയത്ത് വള്ളത്തിലുണ്ടായിരുന്നത്. മറ്റൊരു വള്ളത്തിലെ ആളുകൾ അപകടം കാണുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ബൈജുവിനെ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ബോട്ട് കണ്ടെത്താനുള്ള ശ്രമം തീരദേശ പോലീസ് ആരംഭിച്ചിട്ടുണ്ട്. content highlights:fisherman dies after boat hits fiber country boat


from mathrubhumi.latestnews.rssfeed https://ift.tt/2K11MRR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages