മകന്‍ അഖിലേഷിന് രണ്ട് കോടി നൽകാനുണ്ട്; സ്വന്തമായി കാറില്ല-മുലായത്തിന്റെ സത്യവാങ്മൂലം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

മകന്‍ അഖിലേഷിന് രണ്ട് കോടി നൽകാനുണ്ട്; സ്വന്തമായി കാറില്ല-മുലായത്തിന്റെ സത്യവാങ്മൂലം

ലഖ്നൗ: സമാജ്വാദി പാർട്ടി അധ്യക്ഷനും മകനുമായ അഖിലേഷ് യാദവിന് 2.13 കോടി രൂപയോളം നൽകാനുണ്ടെന്ന് പാർട്ടിസ്ഥാപകനായ മുലായം സിങ് യാദവിന്റെ സത്യവാങ്മൂലം. അഞ്ചു വർഷത്തിനിടെ തന്റെ ആസ്തിയിൽ നിന്ന് മൂന്ന് കോടിയുടെ കുറവുണ്ടായെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കഴിഞ്ഞ ദിവസം നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുലായം വ്യക്തമാക്കുന്നു. എസ്പിയുടെ ശക്തി കേന്ദ്രമായ മെയിൻപുരിയിലാണ് മുലായം ഇത്തവണ മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. വസ്തുവകകളടക്കം മൊത്തം 16.52 കോടി രൂപയുടെ ആസ്തിയാണ് മുലായത്തിനുള്ളത്. 2014-ൽ കാണിച്ച ആസ്തി തുകയേക്കാൾ 3.20 കോടി കുറവാണ് ഇത്തവണ സമർപ്പിച്ച സത്യാവാങ്മൂലത്തിലുള്ളത്. 2.13 കോടി രൂപ മകൻ അഖിലേഷ് യാദവിന് നൽകാനുണ്ട്. മുലയാത്തിന്റെയും ഭാര്യ സാധ്ന യാദവിന്റെയും വാർഷിക വരുമാനം യഥാക്രമം 32.02 ലക്ഷം രൂപയും 25.61 ലക്ഷം രൂപയുമാണ്. ഭാര്യയുടെ പേരിൽ 5.06 കോടി രൂപയുടെ ആസ്തിയുണ്ട്. സ്വന്തം പേരിൽ കാറില്ല. അതേ സമയം ഭാര്യയുടെ പേരിൽ ആഡംബര കാറുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2015-ൽ രജിസ്റ്റർ ചെയ്ത ഒരു കേസ് മാത്രമേ മുലയാത്തിന്റെ പേരിലുള്ളൂ. ഐപിഎസ് ഓഫീസർ അമിതാഭ് ഠാക്കൂറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് ലഖ്നൗ ഹസ്രത്ത്ഗഞ്ജ് പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. Content Highlights:Lok Sabha elections 2019: Mulayam owes over Rs 2 crore to son Akhilesh, poll affidavit discloses


from mathrubhumi.latestnews.rssfeed https://ift.tt/2K4lhZF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages