ഒരു ജയം കൂടി, ബാംഗ്ലൂര്‍ ഒരു പടി കൂടി കയറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, April 25, 2019

ഒരു ജയം കൂടി, ബാംഗ്ലൂര്‍ ഒരു പടി കൂടി കയറി

ബെംഗളൂരു: പതിനൊന്ന് മത്സരങ്ങൾക്കുശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് നാലാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ പതിനേഴ് റൺസിന് പരാജയപ്പെടുത്തിയ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വാലറ്റത്ത് നിന്ന് കരകയറി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റായി അവർക്ക്. ഇതോടെ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി.ആറു പോയിന്റുള്ള രാജസ്ഥാനാണ് ഇപ്പോൾ ഏറ്റവും അവസാനക്കാർ. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എബി ഡിവില്ല്യേഴ്സിന്റെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. പഞ്ചാബിന് ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് മാത്രമാണ് നേടാനായത്. 28 പന്തിൽ നിന്ന് 46 റൺസെടുത്ത നിക്കോളസാണ് ടോപ് സ്കോറർ. കെ.എൽ. രാഹുൽ 27 പന്തിൽ നിന്ന് 42 റൺസെടുത്തു. മായങ്ക് അഗർവാൾ 35 ഉം മില്ലർ 24 ഉം ഗെയ്ൽ 23 ഉം റൺസെടുത്തു. ബാംഗ്ലൂരിനുവേണ്ടി ഉമേഷ് യാദവ് മൂന്നും സയ്നി രണ്ടും വിക്കറ്റ് വീഴ്ത്തി. 44 പന്തിൽ നിന്ന് 82 റൺസെടുത്ത എബി ഡിവില്ല്യേഴ്സാണ് ബാംഗ്ലൂരിനെ 200 റൺസ് കടത്തിയത്. ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡിവില്ല്യേഴ്സിന്റെ ഇന്നിങ്സ്. സ്റ്റോയിൻസ് 34 പന്തിൽ നിന്ന് 46 ഉം പാർഥിവ് പട്ടേൽ 24 പന്തിൽ നിന്ന് 43 ഉം റൺസെടുത്തു. കിങ്സ് ഇലവനുവേണ്ടി മുഹമ്മദ് ഷമി, മുരുഗൻ അശ്വിൻ, ആർ. അശ്വിൻ വില്ലോയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. Content Highlights:IPL 2019 Royal Challengers Bangalore Kings XI Punjab RCBvKXIP


from mathrubhumi.latestnews.rssfeed http://bit.ly/2vji26r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages