ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍; കര്‍ണാടകത്തില്‍ നാലുകോടിയോളം രൂപ പിടിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍; കര്‍ണാടകത്തില്‍ നാലുകോടിയോളം രൂപ പിടിച്ചു

ബെംഗളൂരു: കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനു മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത നാലുകോടിയോളം രൂപ പിടിച്ചു. ശിവമോഗയിലെ ഭദ്രാവതിയിൽ വാഹനപരിശോധനയിൽമാത്രം 2.3 കോടി രൂപയാണ് പിടിച്ചത്. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽനിന്നാണ് പണം പിടിച്ചത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ചക്രത്തിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു പണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകൾ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു. #WATCH: Rs 2.30 cr in cash stuffed inside the spare tire in a car seized by Income-Tax officials. The cash was being transported from Bengaluru to Shivamogga. #Karnataka pic.twitter.com/yUeRdKVyzY — ANI (@ANI) April 20, 2019 ആദ്യഘട്ടതിരഞ്ഞെടുപ്പുനടന്ന 18-നുമുമ്പും കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളുടെയും അനുയായികളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപ പിടിച്ചിരുന്നു. തിരഞ്ഞെടുപ്പുസമയത്ത് റെയ്ഡ് നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. രാഷ്ട്രീയലക്ഷ്യത്തിനായി ബി.ജെ.പി. കേന്ദ്ര ഏജൻജിസകളെ ഉപയോഗിക്കുകയാണെന്ന് ഇവർ ആരോപിച്ചു. കഴിഞ്ഞ മാസം ബെംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിലെ ഭരണപക്ഷനേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് - ദൾ നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. content highlights: Over Rs. 4 Crore Seized In Raids Across Karnataka


from mathrubhumi.latestnews.rssfeed http://bit.ly/2UpJYzG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages