കൊല്ലം: എൽ.ഡി.എഫ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർതി എൻ.കെ.പ്രേമചന്ദ്രൻ. പണം നൽകേണ്ട 3000കുടുംബങ്ങളെ എൽഡിഎഫ് കണ്ടെത്തിയിട്ടുണ്ടെന്നുംഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരം തനിക്ക് ലഭിച്ചെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെ മറ്റുസംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. പണം കൊടുത്ത് വോട്ട് പിടിക്കുക എന്നതാണ് ഇപ്പോൾ ഗൗരവപരമായി ആലോചിക്കുന്നത്. ഇന്നോ നാളയോ അതിന്റെ പ്രക്രിയ ആരംഭിക്കും. നിയോജ മണ്ഡലങ്ങളിലെ കുടുംബത്തിന്റെ പേര് ലിസ്റ്റ് ചെയ്ത് ക്യാഷ് ഫോർ വോട്ട് എന്ന ക്യാമ്പയിനാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ല. പരാജയഭീതിയാണ് അദ്ദേഹത്തെ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:vote for cash-nk premachandran-allegation against ldf
from mathrubhumi.latestnews.rssfeed http://bit.ly/2GoU9AY
via
IFTTT
No comments:
Post a Comment