മിലിട്ടറി പോലീസായി വനിതകളും; ചരിത്രം തിരുത്താനൊരുങ്ങി കരസേന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

മിലിട്ടറി പോലീസായി വനിതകളും; ചരിത്രം തിരുത്താനൊരുങ്ങി കരസേന

ന്യൂഡൽഹി: ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾക്ക് കരസേന തുടക്കമിട്ടു. ഇതാദ്യമായാണ് കരസേന യുദ്ധമുഖത്തേക്ക് പോകേണ്ട തസ്തികകളിലേക്ക് സ്ത്രീകളെ നിയമിക്കാനൊരുങ്ങുന്നത്. മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്മെന്റ്. മിലിട്ടറി പോലീസിന്റെ 20 ശതമാനം സ്ത്രീകളെ നിയമിക്കാനാണ് കരസേനയുടെ തീരുമാനം. 800 വനികളെയാണ് മിലിട്ടറി പോലീസിലേക്ക് റിക്രൂട്ട് ചെയ്യുക. നിലവിൽ ഇതിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ജൂൺ എട്ടിനാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. പേഴ്സണൽ ബിലോ ഓഫീസർ റാങ്ക് (പി.ബി.ഒ.ആർ.) വിഭാഗത്തിൽ വനിതകളെ ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷമാണ് പരസ്യം വന്നിരിക്കുന്നത്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ നോക്കുന്നത് മിലിട്ടറി പോലീസാണ്. പി.ബി.ഒ.ആറിൽപ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക, അതിർത്തികളിൽ കുഴപ്പങ്ങൾ തലപൊക്കുമ്പോൾ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാർഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുമ്പോൾ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആർ. വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ. കൂടാതെ, യുദ്ധകാലത്ത് യുദ്ധത്തടവുകാരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും ഇവർ നടത്തും. കോംഗോ, സൊമാലിയ, റുവാൺഡ, സിയെറാ ലിയോൺ എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസഭാ ദൗത്യസംഘങ്ങളുടെ ഭാഗമാണ് മിലട്ടറി പോലീസ്. നിലവിൽ ഓഫീസർ റാങ്കുകളിൽ മാത്രമേ സൈന്യത്തിൽ വനിതകളെ നിയമിച്ചിട്ടുള്ളു. യുദ്ധക്കപ്പലുകൾ, സായുദ്ധ വിഭാഗങ്ങൾ എന്നിവകളിലേക്ക് വനിതകളെ ഇതുവരെ നിയമിച്ചിരുന്നില്ല. കരസേനയിൽ 1500, വ്യോമസേനയിൽ 1600. നാവികസേനയിൽ 500 എന്നിങ്ങനെയാണ് വനിതാ ഓഫീസർമാരുടെ സാന്നിധ്യം. കഴിഞ്ഞവർഷമാണ് കേന്ദ്രസർക്കാർ ഓഫീസർമാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. വനിതകൾക്ക് പെർമെനന്റ് കമ്മീഷൻ രീതിയിൽ ചില മേഖലകളിൽ നിയമനം നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനോടകം 100 വനിതകളെ ഷോർട്ട് കമ്മീഷൻ വ്യവസ്ഥയിൽ പൈലറ്റായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പറത്തുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിക്കുക. മാത്രമല്ല യുദ്ധവിമാനങ്ങൾ പറത്താൻ ആറ് വനിതകൾക്ക് പരീശീലനം നൽകിയിട്ടുണ്ട്. നാവികസേനയിലും ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. Content Highlights:Army starts process to recruit women soldiers


from mathrubhumi.latestnews.rssfeed http://bit.ly/2XLwIY2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages