അശ്ലീലം അനുവദിക്കില്ല; ടിക് ടോക്ക് നിരോധനം നീക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, April 25, 2019

അശ്ലീലം അനുവദിക്കില്ല; ടിക് ടോക്ക് നിരോധനം നീക്കി

ചെന്നൈ: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്. വിവാദപരമായ ഏതെങ്കിലും വീഡിയോകൾ ഈ വ്യവസ്ഥ ലംഘിച്ച് അപ് ലോഡ് ചെയ്യപ്പെട്ടു എന്ന് കണ്ടാൽ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് ജസ്റ്റിസുമാരായ എൻ. കിരുബാകരൻ, എസ്എസ് സുന്ദർ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നൽകി. അശ്ലീല വീഡിയോകൾ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗൺലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ടിക് ടോക്ക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരോധനം പിൻവലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ഗൂഗിളും ആപ്പിളും ടിക് ടോക്ക് ആപ്ലിക്കേഷൻ പിൻവലിച്ചത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയിൽ അറിയിച്ചു. നിരോധനം പിൻവലിച്ച സാഹചര്യത്തിൽ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷൻ ഉടൻ തിരിച്ചെത്തിയേക്കും. Content Highlights:Madras HC lifts ban on TikTok


from mathrubhumi.latestnews.rssfeed http://bit.ly/2ZxCiyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages