വോട്ടർമാരുടെ വിരലിൽ മഷിപുരട്ടിയ പോളിങ് ഉദ്യോഗസ്ഥയുടെ വിരലുകൾ പൊള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

വോട്ടർമാരുടെ വിരലിൽ മഷിപുരട്ടിയ പോളിങ് ഉദ്യോഗസ്ഥയുടെ വിരലുകൾ പൊള്ളി

കാസർകോട്: തിരഞ്ഞടുപ്പിൽ വോട്ടർമാരുടെ വിരലിൽ മഷി പുരട്ടിയ പോളിങ് ഉദ്യോഗസ്ഥയുടെ മൂന്നുവിരലുകൾ മഷിവീണ് പൊള്ളി. തളങ്കര ഗവ. മുസ്ലിം എൽ.പി. സ്കൂൾ അധ്യാപിക തൃക്കരിപ്പൂർ ഉടുമ്പുന്തല കിഴക്കേപ്പുരയിൽ കെ.പി.റംലാബീബിയുടെ (42) വലതുകൈയിലെ തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും അഗ്രഭാഗമാണ് പൊള്ളിയത്. മഷിയുടെ കറുത്ത പാടുള്ള ഇവിടെ കടുത്ത വേദനയുണ്ട്. ഈ ഭാഗത്ത് സ്പർശന ശേഷിയും കുറഞ്ഞു. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ 72-ാം ബൂത്തായ മുളിഞ്ച ഗവ. എൽ.പി.സ്കൂളിൽ രണ്ടാം പോളിങ് ഓഫീസറായിരുന്നു റംലാബീബി. വോട്ടർമാരുടെ വിരലിൽ മഷിപുരട്ടുന്നതിനു പുറമെ വോട്ടർമാരെക്കൊണ്ട് രജിസ്റ്ററിൽ ഒപ്പിടുവിക്കൽ, തിരിച്ചറിയൽ കാർഡിന്റെ നമ്പർ രജിസ്റ്ററിൽ ചേർക്കൽ തുടങ്ങിയ ജോലികളും ചെയ്യേണ്ടിയിരുന്നു. രാവിലെ മുതൽ ഇവിടെ തിരക്കായിരുന്നു. ഉച്ചയായപ്പോഴേക്ക് വിരലുകൾക്ക് വേദന തുടങ്ങി. എഴുത്തുജോലികൾ സഹപ്രവർത്തകർ ഏറ്റെടുത്തെങ്കിലും മഷി പുരട്ടൽ റംലാബീബിതന്നെ ചെയ്യേണ്ടിവന്നു. ആയിരത്തിലേറെ വോട്ടർമാരുള്ള ബൂത്തിൽ 967 പേർ വോട്ടുചെയ്തു. കടുത്ത വേദന സഹിച്ചാണ് ജോലിപൂർത്തിയാക്കിയത്. തുടർന്ന് മംഗളൂരുവിലെ ത്വഗ്രോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വിരലുകൾ പൊള്ളിയതാണെന്ന് വ്യക്തമായതെന്ന് റംലാ ബീബി പറഞ്ഞു. വേദന മാറി പൂർവസ്ഥിതിയിലാകാൻ മൂന്നുമാസത്തോളം വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. പൊള്ളലേൽക്കുന്ന രാസപദാർഥമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ കൈയുറ ഉപയോഗിക്കാമായിരുന്നുവെന്നും റംലാബീബി പറയുന്നു. മഷി പുരട്ടാനുപയോഗിക്കുന്ന തണ്ടിന് അല്പംകൂടി നീളമുണ്ടായിരുന്നെങ്കിൽ വിരലിൽ മഷി പടരില്ലായിരുന്നു. നേരത്തേ നാലുപ്രാവശ്യം തിരഞ്ഞെടുപ്പ് ജോലിക്ക് പോയിട്ടുള്ള ഇവർക്ക് ഇത് ആദ്യ അനുഭവമാണ്. കളക്ടറേറ്റിൽ ചെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. നഷ്ടപരിഹാരത്തിന് വ്യവസ്ഥയുള്ളതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം അപേക്ഷ നൽകാൻ അവർ നിർദേശിച്ചിട്ടുണ്ട്. content highlights:Indelible ink ,voting ink


from mathrubhumi.latestnews.rssfeed http://bit.ly/2J294CD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages