ഇറാന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഉപരോധം വന്നേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ഇറാന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഉപരോധം വന്നേക്കും

വാഷിങ്ടൺ: ഇറാനിൽ നിന്ന് അസംസ്കൃതഎണ്ണഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ളഎല്ലാ രാജ്യങ്ങൾക്കെതിരെയും ഉപരോധം കൊണ്ടു വരാൻ അമേരിക്ക. നേരത്തെ ഇളവ് നൽകിയിരുന്നഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ,തുർക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇപ്പോൾ സാമ്പത്തികഉപരോധം കൊണ്ടു വരുന്നത്. ഇറാനിൽ നിന്ന് അസംസ്കൃതഎണ്ണ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വർഷം നവംബറിൽ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ,തുർക്കി, ഇറ്റലി, ഗ്രീസ്എന്നീ രാജ്യങ്ങൾക്ക് ഉപരോധത്തിൽ അന്ന് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങൾക്കുള്ള ഇളവ് പിൻവലിക്കാനാണ്ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയത്. മെയ് രണ്ടുമുതൽ തീരുമാനം നിലവിൽ വരുമെന്നും ഇറാനിൽ നിന്ന് അസംസ്കൃതഎണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ ഉപരോധമുണ്ടാകുമെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്റെ ആണവ പദ്ധതികൾ നിർത്തിവയ്പ്പിക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ഇതാണ് അവരുടെ പ്രധാന വരുമാനമാർഗമായ അസംസ്കൃതഎണ്ണ കയറ്റുമതി തടയാനായി അത് വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധമേർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. Content Highlights:Iran Crude Oil import, US Likely To End Sanctions Waiver For India


from mathrubhumi.latestnews.rssfeed http://bit.ly/2PoPUYF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages