സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചു; എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് മോഹന്‍ലാല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചു; എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് മോഹന്‍ലാല്‍

എറണാകുളം; തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നടൻ മോഹൻലാലിനെ സന്ദർശിച്ചു.സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹൻലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹൻലാൽ അദ്ദേഹത്തെ യാത്രയാക്കി. സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന് രാജാവിന്റെ മകൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ലാലിന്റെ മുറിയിൽ ലാലെന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. അന്നുമുതൽ ഇന്നുവരെയുള്ള ബന്ധം, എന്റെ വീട്ടിലൊക്കെ ലാലും അമ്മയും സുചിത്രയുമൊക്കെ വന്ന് ഭക്ഷണം കഴിക്കാറുണ്ട്, അങ്ങനെയൊരു ബന്ധമുണ്ട്. എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന മുഹൂർത്തത്തിന് ലാലിന്റെ അനുഗ്രവും എനിക്ക് അനിവാര്യമാണ്. അതുവാങ്ങാൻ വേണ്ടിയാണ് എത്തിയത്. വന്നു സന്ദർശിച്ചു, ഇതൊരു നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ഞാൻ എന്റെ മണ്ഡലത്തിന് പുറത്തുവന്നാണ് ഇത് ചെയ്യുന്നത്. ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല. ഇതിൽ കുടുംബപരമായ ബന്ധം മാത്രമേയുള്ളു. ലാലിന്റെ അമ്മയെനിക്ക് ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. തുടക്കകാലത്ത് ഒരുപാട് തവണ ഷൂട്ടിങ് കഴിഞ്ഞ് ലാലിന്റെ കൂടെ താമസിച്ചിട്ടുണ്ട്. ലാലിന്റെ അമ്മയുടെ അനുഗ്രഹവും എനിക്ക് വേണമായിരുന്നു. അമ്മയെ കണ്ടു അനുഗ്രഹം വാങ്ങി. ഇത്രയേ ഉള്ളു. ഇതിൽ രാഷ്ട്രീയം ഇല്ല. സുരേഷിന് എല്ലാവിധ നന്മകളുമുണ്ടാകട്ടെ- മോഹൻലാൽ സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതുവരാൻ പ്രാർഥിക്കുന്നു. Content Highlights;NDA Candidate Suresh Gopi Visit Mohanlal


from mathrubhumi.latestnews.rssfeed http://bit.ly/2XDWLAL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages