വോട്ടെടുപ്പ് പുരോഗമിക്കുന്നു; തൃശൂരും വയനാടും കനത്ത പോളിങ്‌ |Live - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

വോട്ടെടുപ്പ് പുരോഗമിക്കുന്നു; തൃശൂരും വയനാടും കനത്ത പോളിങ്‌ |Live

കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നടക്കുന്ന ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയട്ടുണ്ട്. 57 കമ്പനി കേന്ദ്ര സേനയെ ആണ് സംസ്ഥാനത്തൊട്ടാകെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനും കുടുംബവും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും കുടുംബവും, ചാലക്കുടുയിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റും കുടുംബവും,തുടങ്ങിയവർ രാവിലെ തന്നെ വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോൾ നടത്തി വോട്ടിങ് മെഷീനുകളിൽ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി. മോക് പോളിനിടെ ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ ചെറിയ തകരാറുകൾ കണ്ടെത്തി. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളിൽ തകരാറുകൾ പരിഹരിച്ച് വരികയാണ്. രാജ്യവ്യാപകമായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലടക്കം 117 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിലാണ്. കേരളത്തിൽ ആകെ 2.61 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാർ. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇടത്-വലത് മുന്നണികൾക്കുമൊപ്പം എൻ.ഡി.എ.കൂടി പ്രതീക്ഷപ്രകടിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തേത്. പരമാവധി വോട്ടർമാരെ വോട്ട്ചെയ്യിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. ഇത് പോളിങ് ശതമാനം കൂടാനിടയാക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായിയിലെ ആർ.സി. അമല സ്കൂളിൽ ഭാര്യ കമലയോടൊപ്പമെത്തി ചൊവ്വാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വടകര ചോമ്പാല എൽ.പി.എസിലാണ് വോട്ട്. മന്ത്രിമാരും എം.എൽ.എ.മാരും അവരവരുടെ മണ്ഡലങ്ങളിൽ വോട്ടുചെയ്യും. ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനും ഭാര്യ സരസ്വതി സദാശിവത്തിനും ജവഹർനഗർ ഗവ. എൽ.പി.എസിലാണ് വോട്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വോട്ടുരേഖപ്പെടുത്തും. നേതാക്കൾക്ക് വോട്ടിവിടെ വി.എസ്. അച്യുതാനന്ദൻ -ആലപ്പുഴ പനയക്കുളങ്ങര ഗവ. ഹൈസ്കൂൾ എ.കെ. ആന്റണി -തിരുവനന്തപുരം ജഗതി ഹൈസ്കൂൾ കോടിയേരി ബോലകൃഷ്ണൻ -കോടിയേരി ജൂനിയർ ബേസിക് യു.പി.സ്കൂൾ കാനം രാജേന്ദ്രൻ -കോട്ടയം വാഴൂർ കാനം കൊച്ചുകാഞ്ഞിരപ്പാറ എസ്.വി.ജി. എൽ.പി.എസ്. ഉമ്മൻചാണ്ടി-പുതുപ്പള്ളി ജോർജിൻ പബ്ലിക് സ്കൂൾ പി.എസ്. ശ്രീധരൻപിള്ള -കോഴിക്കോട് തിരുത്തിയാട് ആശ്വാസകേന്ദ്രത്തിലെ ബൂത്തിൽ രമേശ് ചെന്നിത്തല -ആലപ്പുഴ തൃപ്പെരുംതുറ ഗവ.എച്ച്.എസ്. കെ.സി. വേണുഗോപാൽ-ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വി.എം. സുധീരൻ-കുന്നുകുഴി യു.പി.എസ്. ഒ. രാജഗോപാൽ -ജവഹർ നഗർ എൽ.പി.എസ്. വി. മുരളീധരൻ-കൊച്ചുള്ളൂർ ദേവസ്വം ഓഫീസിൽ Content Highlights:loksabha election in kerala-Phase 3


from mathrubhumi.latestnews.rssfeed http://bit.ly/2GsCZ4c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages