മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 214 പോയന്റ് ഉയർന്ന് 39716ലും നിഫ്റ്റി55 പോയന്റ് നേട്ടത്തിൽ 11916ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1112 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 776 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, യെസ് ബാങ്ക്, ഒഎൻജിസി, സിപ്ല, എച്ച്ഡിഎഫ്സി, യുപിഎൽ, ഗ്ലെൻമാർക്ക്, ഭേൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2QxAIZX
via
IFTTT
No comments:
Post a Comment